Entertainment

''ഞങ്ങള്‍ സുഹൃത്തുക്കള്‍ മാത്രം: ആളുകള്‍ പറഞ്ഞ് എല്ലാം മറ്റൊരു വിധത്തിലാക്കി'': മനസ് തുറന്ന് അനുപമ പരമേശ്വരന്‍

ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്ത്യന്‍ സ്‌പേസ് ബൗളര്‍ എന്ന വിശേഷണങ്ങളാല്‍ അറിയപ്പെടുന്ന ക്രിക്കറ്റ് താരമാണ് ജസ്പ്രീത് ബൂമ്ര. ഇന്ത്യയുടെ ഈ ഫാസ്റ്റ് ബൗളറെ  ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്ന ഏക മലയാളി താരമായിരുന്നു അനുപമ പരമേശ്വരന്‍. ഇവര്‍ തമ്മിലുള്ള ഇന്‍സ്റ്റഗ്രാമിലെ അടുക്കം പ്രേക്ഷകര്‍ ആഘോഷമാക്കിയിരുന്നു.

ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. പക്ഷേ ഇതിലെന്നും യാതൊരു സത്യവുമില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടി അനുപമ. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. 

''ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ബൗളര്‍മാരിലൊരാള്‍. ഞങ്ങള്‍ സുഹൃത്തുക്കളാണ്. അതിനപ്പുറം ഒന്നും ഇല്ല. സുഹൃത്തുക്കളായതു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പരസ്പരം ഫോളോ ചെയ്തു. പക്ഷേ, ആളുകള്‍ അതിനെ പറഞ്ഞ് മറ്റൊരു വിധത്തിലാക്കി. എന്റെ ചിത്രങ്ങളോട് ചേര്‍ത്ത് ബുമ്ര എന്നു പറഞ്ഞ് പോസ്റ്റിടുക, ബുമ്രയുടെ പേജില്‍ എന്റെ പേരും ചേര്‍ത്തു കമന്റുകളിടുക തുടങ്ങിയ രീതികള്‍ തീര്‍ത്തും വിഷമമായി.

ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും പ്രൊഫഷണല്‍ ലൈഫും പേഴ്‌സണല്‍ ലൈഫും ഉണ്ട്. സൗഹൃദവുമായി അത് കൂട്ടിക്കുഴക്കേണ്ട ആവശ്യമില്ലല്ലോ. പക്ഷേ, സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ അതൊന്നും ചിന്തിക്കില്ല. പരസ്പരം ഫോളോ ചെയ്യുന്നതാണ് പ്രശ്‌നമെങ്കില്‍ അത് വേണ്ട എന്ന് തീരുമാനിച്ചു. അപ്പോഴേക്ക് അനുപമയെ നിരാശപ്പെടുത്തി ബുമ്ര അണ്‍ഫോളോ ചെയ്തു എന്നായി. ഞങ്ങള്‍ രണ്ടും ഇതിനെക്കുറിച്ചൊന്നും ഒട്ടും ബോതേര്‍ഡ് അല്ല. ഞങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന് ഇപ്പോഴും ഒരു മാറ്റവും ഇല്ല.''

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT