Entertainment

'ഞാനും ഇർഫാനും ഒരു പെൺകുഞ്ഞിനായി തീവ്രമായി ആ​ഗ്രഹിച്ചിരുന്നു, ആ വാക്കുപോലും ഡോക്ടർ ഉച്ചരിച്ചില്ല'

ഒരു പെൺകുട്ടിക്ക് ഇർഫാന്റെ രക്ഷാകർതൃത്വം നഷ്ടപ്പെട്ടതിൽ തനിക്ക് ഇന്നും സങ്കടമുണ്ടെന്നാണ് സുതാപ കുറിച്ചിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

പെൺമക്കളുടെ ദിനത്തിൽ ഒരു മകൾക്കായി ഇർഫാനും താനും എത്രമാത്രം ആ​ഗ്രഹ‌ിച്ചിരുന്നെന്ന് കുറിക്കുകയാണ്  സുതാപ സിക്ദർ. ഒരു മകൾ വേണമെന്ന് ഇർഫാൻ അതിതീവ്രമായി ആ​ഗ്രഹിച്ചിരുന്നുവെന്ന് പറയുകയാണ് സുതാപ.   ഇന്നും ഒരു പെൺകുട്ടിക്ക് ഇർഫാന്റെ രക്ഷാകർതൃത്വം നഷ്ടപ്പെട്ടതിൽ തനിക്ക് സങ്കടമുണ്ടെന്നാണ് സുതാപ കുറിച്ചിരിക്കുന്നത്. 

"ഞാനും ഇർഫാനും ഒരു പെൺകുഞ്ഞിനായി അതിതീവ്രമായി ആ​ഗ്രഹിച്ചിരുന്നു. എന്റെ രണ്ടാമത്തെ പ്രസവം കഴിഞ്ഞപ്പോൾ എന്റെ ഡോക്ടർ മകൻ എന്ന വാക്കു പോലും ഉച്ചരിച്ചില്ല, പകരം പറഞ്ഞത് അഭിനന്ദനങ്ങൾ, ആരോ​ഗ്യമുള്ള കുഞ്ഞ് എന്നാണ്. എനിക്ക് കടുത്ത നിരാശ തോന്നി. ആ ദിവസവും ഇന്നും ഒരു പെൺകുട്ടിക്ക് ഇർഫാന്റെ രക്ഷാകർതൃത്വം നഷ്ടപ്പെട്ടതിൽ എനിക്ക് ദുഃഖമുണ്ട്. കാരണം സ്വാതന്ത്ര്യം മാത്രം പോരല്ലോ ഒരു പെൺകുഞ്ഞിന്.."സുതാപ കുറിക്കുന്നു. 

ഈ വർഷം ഏപ്രിൽ 29നാണ് ഇർഫാൻ മരിച്ചത്. കാൻസർ ബാധിതനായിരുന്നു അദ്ദേഹം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അബ്ദുറഹിമാൻ രണ്ടത്താണി ലീഗ് വിടുന്നു?; എൽഡിഎഫ് സ്ഥാനാർഥി ആയേക്കും

​ഗ്യാസ് തീരുമെന്ന ഭയം വേണ്ട.., 10 മിനിറ്റിൽ നല്ല മൊരിഞ്ഞ ചിക്കൻ ഫ്രൈ എയർഫ്രയറിൽ ഉണ്ടാക്കാം

'ഇത് ചെറിയ വേദന ആയിരുന്നില്ല, ഓരോ ദിവസവും വെല്ലുവിളി നിറഞ്ഞത്'; ആശുപത്രിവാസത്തെക്കുറിച്ച് നടി റോഷ്ന

പുതിയ മൺചട്ടി വാങ്ങിയോ? എളുപ്പത്തിൽ മയക്കി എടുക്കാം

മുളപ്പിച്ച ധാന്യങ്ങൾ 'പച്ച'യ്ക്ക് കഴിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമാണോ?

SCROLL FOR NEXT