Entertainment

'ഞാനും എന്റെ രാജകുമാരിയും'; ഹിരണ്‍മയിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഗോപിസുന്ദര്‍

ഗായിക സിത്താരകൃഷ്ണകുമാറും പ്രണയജോഡികള്‍ക്കൊപ്പമുണ്ടായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക ഹിരണ്‍മയി നീണ്ടനാളായി പ്രണയത്തിലാണ്. ഒന്നിച്ചുള്ള മനോഹര മുഹൂര്‍ത്തങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഗോപി സുന്ദര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഹിരണ്‍മയിക്കൊപ്പമുള്ള ചിത്രമാണ് ആരാധകരുടെ മനസു കവരുന്നത്.

'ഞാനും എന്റെ രാജകുമാരിയും' എന്ന അടിക്കുറിപ്പിലാണ് മനോഹര ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇടം ആര്‍ട്ട് കഫേയില്‍ നിന്നുള്ളതാണ് ചിത്രം. വളരെ മനോഹരമായ സ്ഥലമാണെന്നും ഗോപിസുന്ദര്‍ കുറിച്ചിട്ടുണ്ട്. ഗായിക സിത്താരകൃഷ്ണകുമാറും പ്രണയജോഡികള്‍ക്കൊപ്പമുണ്ടായിരുന്നു. സിത്താരക്കൊപ്പമിരിക്കുന്ന ചിത്രവും ഗോപി സുന്ദര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സന്തോഷം, സ്‌നേഹം, അഭിനന്ദനം നന്ദി സിത്താര.. എന്ന കുറിപ്പോടെയായിരുന്നു അഭയ ചിത്രം പങ്കുവച്ചത്. സിത്താരയുടെ മകള്‍ സരയുവിനൊപ്പം പാട്ടുപാടുന്ന വീഡിയോയും ഹിരണ്‍മയി പങ്കുവച്ചിരുന്നു. മധുരരാജ എന്ന ചിത്രത്തിലെ മോഹമുന്തിരി എന്നു തുടങ്ങുന്ന ഗാനമായിരുന്നു ഇരുവരും ചേര്‍ന്ന് പാടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2024 മുതല്‍ ജെന്‍-സികളുടെ വോട്ട് തടയാന്‍ ശ്രമം'; മോദിയും ഗ്യാനേഷ് കുമാറും ഗൂഢാലോചന നടത്തിയെന്ന് കോണ്‍ഗ്രസ്

ചട്ടഞ്ചാലിൽ അത്യാധുനിക ക്രിട്ടിക്കൽ കെയർ യൂണിറ്റ് നിർമ്മാണം ദ്രുതഗതിയിൽ; കാസർകോടിന്റെ ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റം

ചിന്നക്കനാലിൽ നടപടി അനധികൃത റിസോർട്ടുകൾക്കും കയ്യേറ്റങ്ങൾക്കും എതിരെ മാത്രം: എല്ലാ നിർമ്മാണങ്ങളും പൊളിക്കില്ലെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ

'തോൽവി, വിജയം അങ്ങനെ ഒന്നുമില്ല, ഓരോരുത്തർക്കും അത് വ്യത്യസതമായിരിക്കും'; സംവിധായകൻ റാം

ഷോട്പുട്ടിൽ ഇന്ത്യക്ക് വെങ്കലം, ടേബിൾ ടെന്നീസിലും