ഷോട്പുട്ടിൽ ഇന്ത്യക്ക് വെങ്കലം, ടേബിൾ ടെന്നീസിലും

ഇന്ത്യയുടെ മൊത്തം മെഡല്‍ നേട്ടം 20ല്‍ എത്തി
Manpreet Kaur in Asian Games 2026
Manpreet Kaurx
Updated on: 
1 min read

നഗോയ: ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക് 2 വെങ്കല മെഡല്‍ കൂടി. വനിതകളുടെ ഷോട്പുട്ടിലാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം. മന്‍പ്രീത് കൗറാണ് ഇന്ത്യക്ക് വെങ്കലം സമ്മാനിച്ചത്. ടേബിള്‍ ടെന്നീസിലും ഇന്ത്യ വെങ്കലം നേടി. ഇതോടെ ഇന്ത്യയുടെ മൊത്തം മെഡല്‍ നേട്ടം 20ല്‍ എത്തി. 2 സ്വര്‍ണം, 8 വെള്ളി, 10 വെങ്കലം മെഡലുകളുമായി ഇന്ത്യ നിലവില്‍ 12ാം സ്ഥാനത്ത്.

നാലാം ശ്രമത്തില്‍ മന്‍പ്രീത് 17.17 മീറ്റര്‍ ദൂരം താണ്ടിയാണ് വെങ്കലം ഉറപ്പിച്ചത്. മറ്റൊരു ഇന്ത്യന്‍ താരമായ കൃഷ്ണ ജയശങ്കര്‍ മേനോനായിരുന്നു മന്‍പ്രീതിനു വെല്ലുവിളിയായി നിന്നത്. താരത്തിനു പക്ഷേ 16.57 മീറ്ററാണ് താണ്ടാനായത്. ഈയിനത്തില്‍ ചൈനീസ് താരങ്ങള്‍ക്കാണ് സ്വര്‍ണവും വെള്ളിയും.

Manpreet Kaur in Asian Games 2026
വിജയ് ദാഹിയ ഡല്‍ഹി പരിശീലകന്‍; കോഹ്‌ലിയുടെ കുട്ടിക്കാല കോച്ച് മെന്റര്‍

ടേബിള്‍ ടെന്നീസ് മിക്‌സഡ് ടീം ഇനത്തിലാണ് ഇന്ത്യ വെങ്കലം നേടിയത്. മനുഷ് ഷാ- ദിയ ചിതാലെ എന്നിവരടങ്ങിയ ടീമിനാണ് വെങ്കലം. സെമിയില്‍ ചൈനയുടെ വാങ് ചുഖിന്‍- സന്‍ യിങ്ഷാ സഖ്യത്തോട് പരാജയപ്പെട്ടതോടെയാണ് നേട്ടം വെങ്കലത്തില്‍ ഒതുങ്ങിയത്. സ്‌കോര്‍: 8-11, 5-11, 8-11, 2-11.

Manpreet Kaur in Asian Games 2026
അഫ്ഗാനെ എറിഞ്ഞു വീഴ്ത്തി നേപ്പാള്‍; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ വന്‍ അട്ടിമറി!
Manpreet Kaur in Asian Games 2026
കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; പ്രഖ്യാപനം ഉടന്‍ ?
Summary

Manpreet Kaur wins the bronze medal with a best throw of 17.17m in the women’s shot put final. Compatriot Krishna Jayasankar Menon finishes fifth with a best mark of 16.57m

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com