Entertainment

'ഞാന്‍ അറിയുന്ന ആഷിക് ആരുടെയും പോക്കറ്റില്‍ നിന്ന് കയ്യിട്ട് വാരില്ല, ചെക്കിന്റെ ഡേറ്റ് നീളാന്‍ കാരണം സൗഹൃദങ്ങളിലെ 'വൈറസ്'' 

പണത്തിന്റെ കാര്യത്തില്‍ കൃത്യതയും സത്യസന്ധതയും വെച്ചു പുലര്‍ത്തുന്ന ആളാണെന്ന് അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്ത ഏല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ നടത്തിയ സംഗീത സദസ്സുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നീറിപ്പുകയുകയാണ്. രൂക്ഷവിമര്‍ശനമാണ് പരിപാടിയുടെ സംഘാടകരായ ആഷിക് അബുവും സംഘവും നേരിടുന്നത്. ഇപ്പോള്‍ ആഷിക്കിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ഹരീഷ് പേരടി. ഞാന്‍ അറിയുന്ന ആഷിക് ആരുടേയും പോക്കറ്റില്‍ നിന്ന് കയ്യിട്ട് വാരില്ല എന്നാണ് ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്. പണത്തിന്റെ കാര്യത്തില്‍ കൃത്യതയും സത്യസന്ധതയും വെച്ചു പുലര്‍ത്തുന്ന ആളാണെന്നും വ്യക്തമാക്കി. ചെക്കിന്റെ ഡേറ്റ് ഇത്രയും നീണ്ടുപോകാനുള്ള കാരണം സൗഹൃദങ്ങളില്‍ കടന്നുകുടിയ ഏതെങ്കിലും വൈറസ് ആകാമെന്നുമാണ് ഹരീഷ് പേരടി പറയുന്നത്. 

സംഗീത പരിപാടിയില്‍ നിന്നുള്ള ടിക്കറ്റ് പണം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ വിവാദമായപ്പോള്‍ ഫെബ്രുവരി 14 നാണ് 6.22 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. രാഷ്ട്രീയപ്രവര്‍ത്തകര്‍ ഉള്‍പ്പടെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. 

ഹരീഷ് പേരടിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

ഗ്യാങ്സ്റ്റര്‍ എന്ന ഒരു സിനിമയിലാണ് ഞാന്‍ ആഷിക്കിന്റെ കൂടെ വര്‍ക്ക് ചെയ്തത്... ഞാന്‍ അറിയുന്ന ആഷിക്ക് ആരുടെയും പോക്കറ്റില്‍ നിന്ന് കൈയ്യിട്ട് വാരുന്ന ആളല്ല...മറിച്ച് പണത്തിന്റെ കാര്യത്തില്‍ കൃത്യതയും സത്യസന്ധതയും വെച്ചു പുലര്‍ത്തുന്ന ആളാണെന്ന് അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്ത ഏല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്...

പക്ഷെ ചെക്കിന്റെ ഡേറ്റ് ഇത്രയും നീണ്ടുപോകാനുള്ള കാരണം സൗഹൃദങ്ങളില്‍ കടന്നുകുടിയ ഏതെങ്കിലും വൈറസ് ആകാനെ സാദ്ധ്യതയുള്ളു.. ആരോപണങ്ങള്‍ ഉന്നയിച്ചവരോട് നിയമ നടപടികളുമായി മുന്നോട്ട് പോവാന്‍ അവര്‍ തന്നെ ആവിശ്യപ്പെട്ടത് അവരുടെ സുതാര്യതയുടെ ഏറ്റവും വലിയ തെളിവാണെന്ന് ഞാന്‍ വിശ്വസിക്കുന്നു...പിന്നെ ആഷിക്കിനെയും കൊണ്ടേപോകുള്ളൂ എന്ന് ആരെങ്കിലും തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍ അതൊക്കെ വെറുതെ ...ചുമ്മാ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; ഒരു മരണം

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

അര്‍ഹര്‍ക്ക് സീറ്റ് ഒഴിഞ്ഞില്ലെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ 250 രൂപ പിഴ

നീരജ് ചോപ്രയ്ക്ക് വെള്ളി, യഷ്‌വീര്‍ സിങ്ങിന് വെങ്കലം; ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍