Entertainment

'ഞാന്‍ എന്ത് പറഞ്ഞാലും കുറഞ്ഞുപോകും, എന്റെ വാക്കുകൾക്ക് ആ ടാലന്റിനോട് നീതികാണിക്കാൻ കഴിയില്ല': ഹൃത്വിക് റോഷൻ 

 ടൈ​ഗറിനൊപ്പം ചിലവഴിച്ച ദിനങ്ങളെക്കുറിച്ച് വാചാലനായി ഹൃത്വിക് 

സമകാലിക മലയാളം ഡെസ്ക്

സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം  'വാര്‍' തീയേറ്ററുകളിലെത്താൻ കാത്തിരിക്കുകയാണ് ആരാധകർ. ഹൃത്വികും ടൈഗര്‍ ഷ്രോഫും ഒന്നിച്ചെത്തുന്നു എന്നത് തന്നെയാണ് ഈ കാത്തിരിപ്പുകളുടെ പിന്നിലെ കാരണവും. മികച്ച നർത്തകൻ കൂടിയായ ടൈ​ഗറിനെ ഹൃത്വിക് റോഷനുമായാണ് പലപ്പോഴും താരതമ്യം ചെയ്യുന്നത്. ഹൃത്വിക്കിനെ താന്‍ ആരാധ്യ പുരുഷനായാണ് കാണുന്നതെന്ന് ടൈ​ഗറും അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. 

ഇപ്പോഴിതാ ടൈ​ഗറിനൊപ്പം ചിലവഴിച്ച ദിനങ്ങളെക്കുറിച്ച് ഹൃത്വിക്കും വാചാലനായിരിക്കുകയാണ്. ടൈറിനൊപ്പമുള്ള ചിത്രീകരണദിനങ്ങള്‍ അത്യധികം സന്തോഷമുള്ളതായിരുന്നെന്നാണ് ഹൃത്വിക്കിന്റെ വാക്കുകള്‍. "ടൈറിനെക്കുറിച്ച് ഞാന്‍ എന്ത് പറഞ്ഞാലും കുറഞ്ഞുപോകും . എന്തുതന്നെ പറഞ്ഞാലും എന്റെ വാക്കുകള്‍ക്ക് ടൈഗര്‍ ഷറോഫ് എന്ന നടന്റെ ടാലന്റിനോട് നീതികാണിക്കാന്‍ കഴിയില്ല", ഹൃത്വിക് പറഞ്ഞു. 

യഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്രയാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് മലയാളിയായ സുരേഷ് നായരാണ്. സംഗീതം വിശാല്‍- ശേഖര്‍. ഛായാഗ്രഹണം അയനങ്ക ബോസ് നിര്‍വഹിക്കുന്നു. ചിത്രം ഒക്ടോബര്‍ രണ്ടിന് തിയറ്ററുകളിലെത്തും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT