Entertainment

'ഞാന്‍ കള്ളുകുടിക്കില്ല, കൂടപ്പിറപ്പിനെ തല്ലുന്നതുകണ്ട് നോക്കി നില്‍ക്കാന്‍ അത്ര ചീപ്പല്ല'; വിഡിയോയ്ക്ക് പിന്നിലെ സത്യം വെളിപ്പെടുത്തി നടന്‍ സുധീര്‍ 

'എന്റെ അനിയനെയും കൂട്ടുകാരെയും രക്ഷിക്കാനാണ് ഓടിവന്നത്. അവര്‍ എന്നെ തല്ലിയപ്പോള്‍ സ്വയരക്ഷയ്ക്കു വേണ്ടിയാണ് തടുത്തുനിന്നത്'

സമകാലിക മലയാളം ഡെസ്ക്

ലപ്പുഴ എസ്.എല്‍ പുരത്തു പ്രവര്‍ത്തിക്കുന്ന ബാറിന് മുന്നില്‍വച്ച് തല്ലുണ്ടാക്കിയെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് നടന്‍ സുധീര്‍. സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്നതല്ല സത്യമല്ലെന്നാണ് സുധീറിന്റെ വെളിപ്പെടുത്തല്‍. തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച വിഡിയോയിലാണ് വാര്‍ത്തയുടെ സത്യാവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുന്നത്. 

'ഞാന്‍ മദ്യപിച്ച് ബാറിന് മുന്നില്‍ തല്ലുണ്ടാക്കി രണ്ട് പേരെ ഹോസ്പിറ്റലിലാക്കി എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലുമെല്ലാം പ്രചരിക്കുന്ന വാര്‍ത്ത. ഞാന്‍ ഇതിനെക്കുറിച്ച് പ്രതികരിക്കേണ്ട എന്നാണ് കരുതിയത്. പക്ഷെ പ്രതികരിക്കാരതിരിക്കാന്‍ കഴിയുന്നില്ല', എന്ന് പറഞ്ഞാണ് സുധീര്‍ വിഡിയോ ആരംഭിക്കുന്നത്.

താന്‍ കള്ളുകുടിക്കാറില്ലെന്നും ശരീരത്തെ സ്‌നേഹിക്കുന്ന ആളാണ് താനെന്നും സുധീര്‍ പറയുന്നു. തന്റെ നാടാണ് കണിച്ചുകുളങ്ങരയെന്നും ഹോട്ടലില്‍ താമസിച്ചിരുന്ന സുഹൃത്തിനെ കൂട്ടി ആലപ്പുഴയില്‍ കല്ല്യാണത്തിന് പോകുന്നതിനിടെയാണ് സംഭവം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. 

'മദ്യപിച്ചെത്തിയ ഒരാള്‍ ഞങ്ങളുടെ വാഹനത്തിന് വിലങ്ങായി നിന്നു. ഹോണടിച്ചപ്പോള്‍ ബോണറ്റില്‍ വന്ന് അടിക്കുകയായിരുന്നു. ഇതുകണ്ടപ്പോഴാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പുറത്തിറങ്ങിയത്. അയാളോട് മാറാന്‍ ആവശ്യപ്പെട്ടപ്പോള്‍ തെറിവിളിയായിരുന്നു. അത് പിന്നീട് ഉന്തും തള്ളുമായി. തൊട്ടടുത്ത് പൊലീസ് നില്‍ക്കുന്നുണ്ടായിരുന്നു. സംഭവം കണ്ട് അവര്‍ എത്തി. ഞങ്ങള്‍ക്ക് പിന്നിലായി എന്റെ അനിയനും മറ്റ് സുഹൃത്തുക്കളും വരുന്നുണ്ടായിരുന്നു. അവര്‍ കൂടി എത്തിയപ്പോള്‍ അവിടെ ആള്‍ക്കൂട്ടമായി. 

തിരിഞ്ഞ് നോക്കുമ്പോള്‍ എന്റെ അനിയനെയും സുഹൃത്തുക്കളെയും ഇടിക്കുന്നതാണ് ഞാന്‍ കണ്ടത്. കൂടെപിറപ്പ് തല്ലുകൊള്ളുന്നത് കണ്ട്, ഒരു നടനാണ്, തല്ലുകൂടിയാല്‍ മാനംപോകുമെന്ന് പറഞ്ഞ് നോക്കി നില്‍ക്കാന്‍ ഞാന്‍ അത്ര ചീപ്പല്ല. എന്റെ അനിയനെയും കൂട്ടുകാരെയും രക്ഷിക്കാനാണ് ഓടിവന്നത്. അവര്‍ എന്നെ തല്ലിയപ്പോള്‍ സ്വയരക്ഷയ്ക്കു വേണ്ടിയാണ് തടുത്തുനിന്നത്.' 

ആ വിഡിയോ എങ്ങനെയൊക്കെ വൈറലാക്കിയാലും, എന്നെ മനസ്സിലാക്കുന്ന കുറച്ച്‌പേരെങ്കിലും സത്യം അറിയണം.നടനാകുന്നതിനു മുമ്പ് തന്നെ ഞാന്‍ സാധാരണക്കാരനെപോലെ ജീവിച്ചുപോകുന്ന ആളാണ്, ഇപ്പോഴും അങ്ങനെ തന്നെ. നിങ്ങള്‍ പരമാവധി നാറ്റിക്കൂ, കൊലപാതകിയാക്കൂ, പെണ്ണ് പിടിയനാക്കൂ. രണ്ട് പേരെങ്കിലും വാസ്തവം അറിയട്ടെ എന്നുകരുതിയാണ് ഇത്രയും പറഞ്ഞത്., സുധീര്‍ വിഡിയോയില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT