Entertainment

ഞാന്‍ പലര്‍ക്കൊപ്പം കിടന്നിട്ടുണ്ടെന്ന് അയാള്‍ പറഞ്ഞു; അതെന്നെ ഒരുപാട് മുറിപ്പെടുത്തി

പലര്‍ക്കൊപ്പവും അവള്‍ കിടന്നിട്ടുണ്ടാവും എന്ന് സിനിമയില്‍ തന്നെയുള്ള ആളാണ് പറഞ്ഞതെന്നും അത് തന്നെ ഒരുപാട് മുറിപ്പെടുത്തിയെന്നും താരം കൂട്ടിച്ചേര്‍ത്തു.

Author : സമകാലിക മലയാളം ഡെസ്ക്

മേന്‍, നോര്‍ത്ത് 24 കാതം, ആട്, മോസയിലെ കുതിരമീനുകള്‍ എന്നീ മലയാള സിനിമകളിലൂടെ സ്വാതി റെഡ്ഡി മലയാളികള്‍ക്ക് സുപരിചിതയായ നായികയാണ്. ഈയടുത്താണ് നടി വിവാഹിതയായത്. ഇതിനിടെ സ്വാതി തനിക്ക് നേരിട്ട ഒരു ദുരനുഭവത്തെ കുറിച്ച് കഴിഞ്ഞ ദിവസം വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. 

റാണ ദഗ്ഗുബാട്ടി അവതാരകനായെത്തുന്ന ഒരു തമിഴ് ടെലിവിഷന്‍ ഷോയിലാണ് താരം തന്നെ ഏറെ വേദനിപ്പിച്ച ചില ചോദ്യങ്ങളെ കുറിച്ച് തുറന്നു പറഞ്ഞത്. 'ഒരു കാലത്ത് തനിക്ക് സമൂഹത്തില്‍ നിന്ന് ധാരാളം പരിഹാസങ്ങളും വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. അവള്‍ക്ക് കുറച്ച് വട്ടാണ്, അവള്‍ പല പുരുഷന്മാര്‍ക്കും ഒപ്പം കിടന്നിട്ടുണ്ടാവും' എന്നിങ്ങനെ പല കമന്റുകള്‍ വന്നിട്ടുണ്ടെന്നും അതൊക്കെ എന്നെ വേദനിപ്പിച്ചു'- സ്വാതി റെഡ്ഡി ഷോയില്‍ പറഞ്ഞു.  

പലര്‍ക്കൊപ്പവും അവള്‍ കിടന്നിട്ടുണ്ടാവും എന്ന് സിനിമയില്‍ തന്നെയുള്ള ആളാണ് പറഞ്ഞതെന്നും അത് തന്നെ ഒരുപാട് മുറിപ്പെടുത്തിയെന്നും താരം കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം സെപ്റ്റംബറിലാണ് സ്വാതി വിവാഹിതയായത്. പൈലറ്റായ വികാസ് ആണ് സ്വാതിയെ വിവാഹം ചെയ്തത്. ഇരുവരും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. വിവാഹത്തിന് ശേഷം വീണ്ടും സിനിമയില്‍ സജീവമാകാനുള്ള തയാറെടുപ്പിലാണ് താരം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT