Entertainment

ഞാന്‍ സായൂ... സിത്താരക്കുട്ടീന്റെ മോള്: ഈണത്തില്‍ മൂളി സ്വയം പരിചയപ്പെടുത്തി സിത്താരയുടെ മകള്‍

കുമ്പളങ്ങി നൈറ്റ്‌സിലെ 'ചിരാതുകള്‍' എന്ന് തുടങ്ങുന്ന ഗാനം പാടിയത് സിത്താരയാണ്. ഇതിന്റെ ഹമ്മിങ് ആണ് മകള്‍ സായു പാടി മനോഹരമാക്കിയത്.

Author : സമകാലിക മലയാളം ഡെസ്ക്

മികച്ച ശബ്ദവും ആലാപനരീതിയും കൊണ്ട് ആരാധകരുടെ മനസ് നിറച്ച ഗായികയാണ് സിത്താര കൃഷ്ണകുമാര്‍. പഴയഗാനങ്ങളും പുതിയ ഗാനങ്ങളുമെല്ലാം വളരെ ആസ്വാദ്യകരമായാണ് സിതാര അവതരിപ്പിക്കാറുള്ളത്. ഗായികയുടെ മ്യൂസിക് ആല്‍ബങ്ങളെല്ലാം ഹിറ്റ് ആണ്. സിത്താരയ്ക്ക് തന്നെ വരച്ച് വെച്ചത് പോലെയുള്ള ഒരു മകളും ഉണ്ട്. 

ഇപ്പോഴിതാ അമ്മയെ പോലെ തന്നെ പാട്ടുമായി എത്തുകയാണ് മകള്‍. കുമ്പളങ്ങി നൈറ്റ്‌സിലെ 'ചിരാതുകള്‍' എന്ന് തുടങ്ങുന്ന ഗാനം പാടിയത് സിത്താരയാണ്. ഇതിന്റെ ഹമ്മിങ് ആണ് മകള്‍ സായു പാടി മനോഹരമാക്കിയത്. പാട്ടിനു ശേഷം 'ഞാന്‍ സായു, സിത്താരക്കുട്ടീന്റെ മോള്' എന്ന് സ്വയം പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ട്. 

ചലച്ചിത്ര താരം അനീഷ് ജി മേനോനെയും വിഡിയോയില്‍ കാണാം. അമ്മയെ പോലെ തന്നെ സായുകുട്ടിക്കും ഒരുപാട് പുരസ്‌കാരങ്ങള്‍ ലഭിക്കട്ടെ എന്ന് അനീഷ് വിഡിയോയില്‍ പറയുന്നുണ്ട്. സംഗതി എന്തായാലും സായുവിന്റെ പാട്ട് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി പേര്‍ വിഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്തതോടെ കുട്ടിഗായികയുടെ കുട്ടിപ്പാട്ട് വൈറലായി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ജല്‍ ജീവന്‍ മിഷന്റെ കുഴിയില്‍ വീണ് 11 കാരന് ദാരുണാന്ത്യം; മഴക്കെടുതിയില്‍ ഇന്ന് പൊലിഞ്ഞത് മൂന്നു കുരുന്നുകള്‍

Kerala PSC: ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ ഒഴിവ്

'ഇതെന്ത് സിനിമ? ഒരു ഐറ്റം സോങ് പോലുമില്ല'; വൈറലായി യുവാവിന്റെ 'സ്‌പൈഡര്‍മാന്‍' റിവ്യു; വിഷമം മാറ്റി വിഡിയോകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്; ട്രിപ്പിള്‍ ജംപില്‍ ഇന്ത്യക്ക് വെള്ളിയും വെങ്കലവും