Entertainment

'ഞാന്‍പോലും ഇങ്ങനെയൊന്നും ചെയ്യാന്‍ സാധ്യതയില്ല'; കാപ്പാനിലെ സൂര്യയുടെ തയാറെടുപ്പുകളെ പുകഴ്ത്തി മോഹന്‍ലാല്‍; വിഡിയോ

കൊച്ചിയില്‍ നടന്ന കാപ്പാന്‍ കേരള ലോഞ്ച് വേദിയില്‍ വെച്ചാണ് സൂര്യയെ പ്രശംസിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ഞ്ച് വര്‍ഷത്തിന് ശേഷം വീണ്ടും മോഹന്‍ലാല്‍ തമിഴ് സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. സൂര്യ നായകനായി എത്തുന്ന കാപ്പാനിലാണ് പ്രധാനവേഷത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. കെ.വി ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാപ്പാന് വേണ്ടി സൂര്യ എടുത്ത തയാറെടുപ്പുകളെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. കൊച്ചിയില്‍ നടന്ന കാപ്പാന്‍ കേരള ലോഞ്ച് വേദിയില്‍ വെച്ചാണ് സൂര്യയെ പ്രശംസിച്ചത്. 

സൂര്യയുടേതുപോലെ തയാറെടുപ്പുകള്‍ നടത്താന്‍ തനിക്ക് പോലും സാധിക്കില്ല എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. 'വലിയ അര്‍പ്പണമുള്ള കലാകാരനാണ് സൂര്യ. 22 വര്‍ഷംകൊണ്ട് 37 സിനിമ ചെയ്തു എന്നതിലുപരി അദ്ദേഹം സിനിമകള്‍ക്കുവേണ്ടി നടത്തുന്ന തയ്യാറെടുപ്പുകള്‍... ഞാന്‍പോലും അത്തരം കാര്യങ്ങള്‍ ചെയ്യാന്‍ സാധ്യതയില്ല. അദ്ദേഹം ആ കഥാപാത്രത്തെ വളരെ ആഴത്തിലേക്ക് പോയി പഠിച്ചിട്ടുണ്ട്. ഒരു എസ്പിജി ഓഫീസറുടെ കൂടെ പോയിനിന്ന് കാര്യങ്ങള്‍ പഠിക്കുകയും ചെയ്തിരുന്നു. ആ അര്‍പ്പണത്തിനുള്ള പ്രതിഫലം ലഭിക്കുമെന്നാണ് ഞാന്‍ കരുതുന്നത്.' മോഹന്‍ലാല്‍- സൂര്യ- ആനന്ദ് ചിത്രം എന്നതിനപ്പുറമുള്ള ഒരു തലത്തിലേക്ക് ഇത് സ്വീകരിക്കപ്പെടട്ടെയെന്നാണ് തന്റെ പ്രാര്‍ത്ഥന എന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. 

മോഹന്‍ലാലിനെപ്പോലുള്ള ഷൂട്ടിങ് അനുഭവത്തെക്കുറിച്ചാണ് സൂര്യ സംസാരിച്ചത്. ഷോട്ടിന് റെഡിയായി മോഹന്‍ലാല്‍ എത്തുമ്പോള്‍ തന്റെ വയറ്റില്‍ ശലഭവും പാറ്റയുമെല്ലാം പറക്കുന്നതുപോലെയായിരുന്നു. അദ്ദേഹത്തിന്റെ മുന്നില്‍ എന്തു ചെയ്യുമെന്ന പേടിയായിരുന്നു എനിക്ക്. എന്നാല്‍ അനിയന്‍ എന്ന് പറഞ്ഞ തന്നെ ചേര്‍ത്തുനിര്‍ത്തുകയാണ് അദ്ദേഹം ചെയ്തതെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു. 

ചിത്രത്തില്‍ ഒരു എന്‍എസ്ജി കമാന്‍ഡോ കഥാപാത്രമാണ് സൂര്യയുടേത്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ബൊമാന്‍ ഇറാനി, ആര്യ, സയ്യേഷ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഓഗസ്റ്റ് 30ന് റിലീസ് പ്രഖ്യാപിച്ച ചിത്രം പിന്നീട് സെപ്റ്റംബര്‍ 20ലേക്ക് നീക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'

'വൈഭവ് ഇല്ലേ, കളിയും കാണില്ല'! ആരാധകർ അമർഷത്തിൽ

6, 4, 4, 6... കണ്ടോളു... 22 പന്തില്‍ 57, തീപ്പൊരി സഞ്ജു!

3 വിക്കറ്റുകള്‍, നിതീഷിന്റെ മിന്നും ബൗളിങ്; ഇന്ത്യന്‍ ലക്ഷ്യം 160 റണ്‍സ്