Entertainment

'ഞാൻ ഒരുങ്ങിക്കഴിഞ്ഞു', ബിഗ് സ്ക്രീനിൽ കാണുന്ന നിമിഷത്തിനായി കാത്തിരിക്കുന്നു; അഭിനയ രംഗത്തേയ്ക്ക് 13 വർഷത്തിനു ശേഷം ശിൽപ ഷെട്ടി മടങ്ങിയെത്തുന്നു 

സാബ്ബിര്‍ ഖാന്‍ ചിത്രത്തിലൂടെയാണ് ശില്‍പ തിരിച്ചെത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

നിക്കമ്മ എന്ന ആക്ഷന്‍ ചിത്രത്തിലൂടെ 13 വര്‍ഷത്തെ ഇടവേളയ്ക്ക് വിരാമമിട്ട് നടി ശില്‍പ ഷെട്ടി വീണ്ടും ബോളിവുഡിലേക്ക് മടങ്ങിയെത്തുന്നു. സാബ്ബിര്‍ ഖാന്‍ ചിത്രത്തിലൂടെയാണ് ശില്‍പ തിരിച്ചെത്തുന്നത്. വീണ്ടും അഭിനയിക്കാന്‍ താന്‍ തയ്യാറായെന്നും ബിഗ് സ്‌ക്രീനിലേക്കുള്ള മടങ്ങിവരവിനായി കാത്തിരിക്കുകയാണെന്നുമാണ് ശില്‍പയുടെ വാക്കുകള്‍ 

വളരെ വ്യത്യസ്തതയുള്ള ഒരു പ്രൊജക്ടാണെന്നും സാബ്ബിറിനൊപ്പം വര്‍ക്ക് ചെയ്യാന്‍ കാത്തിരിക്കുകയാണെന്നും താരം പറഞ്ഞു. ചിത്രത്തിലെ തന്റെ റോള്‍ വളരെയധികം ഇഷ്ടമായെന്നും താന്‍ ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രമാണ് ഈ സിനിമയിലെന്നും ശില്‍പ കൂട്ടിച്ചേര്‍ത്തു. 'എന്നെ മറ്റൊരു വേഷത്തില്‍ പ്രേക്ഷകര്‍ കാണുന്നതിനായി കാത്തിരിക്കാന്‍ കഴിയുന്നില്ല', താരം പറഞ്ഞു. 2007മുതല്‍ അഭിനയത്തില്‍ നിന്ന് വിട്ടുനിന്ന ശില്‍പ പ്രേക്ഷകരുടെ അനുഗ്രഹം ആവശ്യപ്പെട്ടുകൊണ്ട് തന്റെ മടങ്ങിവരവും പ്രഖ്യാപിക്കുകയായിരുന്നു. 

അഭിമന്യു ദസ്സാനിയും സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയയായ ഷേര്‍ലി സെത്തിയയും ചിത്രത്തില്‍ ്ഭിനയിക്കുന്നുണ്ട്. സോണി പിക്‌ച്ചേഴ്‌സ് ഇന്റര്‍നാഷണലും സാബ്ബിര്‍ ഖാന്‍ ഫിലിംസും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രം അടുത്ത വര്‍ഷം തിയേറ്ററുകളിലെത്തും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും