'ഞാന്‍ മയക്കുമരുന്ന് ഉപയോഗിച്ചു'; മുൻ കെകെആർ താരത്തിന് വിലക്ക്

ടി20 ബ്ലാസ്റ്റ് പോരാട്ടത്തിനു ശേഷം നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായത്
Chris Lynn
Chris Lynnx
Updated on: 
1 min read

ലണ്ടന്‍: മയക്കുമരുന്ന് (കൊക്കെയ്ന്‍) ഉപയോഗിച്ചതിന് ഓസ്‌ട്രേലിയന്‍ ബാറ്റര്‍ ക്രിസ് ലിന്നിന് വിലക്ക്. ഇംഗ്ലണ്ടിലെ ആഭ്യന്തര ടി20 ടൂര്‍ണമെന്റിനിടെ താരം കൊക്കെയ്ന്‍ ഉപയോഗിച്ചതായി പരിശോധനയില്‍ തെളിഞ്ഞു. ഇതോടെയാണ് താരത്തിനു വിലക്കേര്‍പ്പെടുത്തിയത്. ഒരു മാസത്തേക്കാണ് നിലവില്‍ വിലക്ക്.

ടി20 ബ്ലാസ്റ്റില്‍ നോര്‍ത്താംപ്ടന്‍ഷെയറിനായി കളിക്കുന്ന താരമാണ് മുന്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് താരം കൂടിയായ ക്രിസ് ലിന്‍. ജൂലൈയിലെ ടി20 ബ്ലാസ്റ്റ് ഫൈനല്‍സ് ഡേയില്‍ നടത്തിയ ഉത്തേജക വിരുദ്ധ പരിശോധനയിലാണ് 36കാരനായ താരം പരാജയപ്പെട്ടത്.

മത്സരങ്ങള്‍ ഇല്ലാത്തപ്പോള്‍ താന്‍ കൊക്കെയ്ന്‍ ഉപയോഗിച്ചിരുന്നതായി ക്രിസ് ലിന്‍ സമ്മതിച്ചിരുന്നു. ലഹരി ഉപയോഗിച്ചല്ല താന്‍ കളിക്കാനിറങ്ങിത്. ജൂലൈ 15 രാത്രിയും 16 പുലര്‍ച്ചെയുമാണ് താന്‍ ലഹരി മരുന്ന് ഉപയോഗിച്ചത്. കളിയില്‍ മികച്ച പ്രകടനം പുറത്തെടുക്കാനല്ല ഇത് ഉപയോഗിച്ചതെന്നും ലിന്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെ താരത്തെ ലഹരി വിമുക്തി ചികിത്സാ പ്രോഗ്രാമില്‍ പങ്കെടുപ്പിച്ചു. ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കിയതോടെയാണ് 3 മാസത്തെ വിലക്ക് ഒരു മാസമായി ചുരുക്കിയത്.

Chris Lynn
'മിസ്റ്റര്‍ ക്രിക്കറ്റ്' ഇനി ഓസ്‌ട്രേലിയ ടീമിന് തന്ത്രമൊരുക്കും!

നോര്‍ത്താംപ്ടന്‍ഷെയര്‍ മൂന്നാം തവണയും ടി20 ബ്ലാസ്റ്റ് കിരീടം സ്വന്തമാക്കിയിരുന്നു. അതിനു ശേഷമാണ് താരത്തെ പരിശോധനയ്ക്ക് വിധേയനാക്കിയത്. ഫൈനല്‍സ് ഡേയിലെ രണ്ട് മത്സരങ്ങളില്‍ നിന്നായി ലിന്‍ 39, 4 എന്നിങ്ങനെ സ്‌കോര്‍ ചെയ്താണ് പുറത്തായത്. മത്സര ശേഷം അദ്ദേഹത്തിന്റെ മൂത്ര സാമ്പിള്‍ ഫ്രാന്‍സിലെ ലബോറട്ടറിയില്‍ അയച്ച് പരിശോധിച്ചപ്പോഴാണ് കൊക്കെയ്ന്‍ സാന്നിധ്യം കണ്ടെത്തിയത്. ജൂലൈ 31നു വന്ന പരിശോധനാ ഫലം പോസിറ്റീവായതോടെയാണ് താരത്തിനെതിരെ നടപടി സ്വീകരിച്ചത്.

ഓസ്‌ട്രേലിയക്കായി 4 ഏകദിനങ്ങളും 18 ടി20 മത്സരങ്ങളും കളിച്ച താരമാണ് ക്രിസ് ലിന്‍. വരാനിരിക്കുന്ന ബിഗ് ബാഷ് ലീഗില്‍ താരം മെല്‍ബണ്‍ റെനഗേറ്റ്‌സിനായി കളിക്കുമെന്നു റിപ്പോര്‍ട്ടുകളുണ്ട്.

Chris Lynn
ലമീന്‍ യമാലിന് 'ഗോൾ' റെക്കോര്‍ഡ്; എംബാപ്പെയെ 'വെട്ടി'!
Chris Lynn
സ്റ്റാര്‍ ഓപ്പണിങ് ബാറ്റർ പുറത്ത്, കിവികൾക്ക് വൻ അടി!
Summary

Australian batter Chris Lynn has served a one-month suspension after testing positive for cocaine during England's domestic T20 competition earlier this year

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER