Entertainment

'ഞാൻ പണമുണ്ടാക്കിയത് നിങ്ങൾ കാരണം'; ഒരു കോടി രൂപ സംഭാവന പ്രഖ്യാപിച്ച് കാർത്തിക് ആര്യൻ

പ്രധാനമന്ത്രിയുടെ കൊറോണ ദുരിതാശ്വാസനിധിയിലേക്ക് താരം പണം നൽകുക

Author : സമകാലിക മലയാളം ഡെസ്ക്

കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപ സംഭാവന ചെയ്യുമെന്ന് ബോളിവുഡ് നടൻ കാർത്തിക് ആര്യൻ. പ്രധാനമന്ത്രിയുടെ കൊറോണ ദുരിതാശ്വാസനിധിയിലേക്ക് താരം പണം നൽകുക. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് താരം ഇത് വ്യക്തമാക്കിയത്. രാജ്യത്തെ ജനങ്ങൾ കാരണമാണ് തനിക്കുണ്ടായതെന്നും അതിനാൽ ഒരു കോടി നൽകാൻ തയാറാണ് എന്നാണ് താരം കുറിച്ചത്. 

'ഒരു രാജ്യത്തെ ജനങ്ങള്‍ എന്ന നിലയില്‍ നമ്മള്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിത്. ഞാന്‍ ഇന്ന് ആരാണോ, നേടിയ പണം എത്രയാണോ അതു മുഴുവന്‍ ഇന്ത്യയിലെ ജനങ്ങള്‍ കാരണമുണ്ടായതാണ്. അതിനാല്‍ തന്നെ കേന്ദ്ര കൊറോണ ഫണ്ടിലേക്ക് ഒരു കോടി രൂപ നല്‍കാന്‍ തയ്യാറാണ്. നിങ്ങളോരോരുത്തരും നിങ്ങളാല്‍ കഴിയുന്ന വിധം സംഭാവന നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു.' കാര്‍ത്തിക് ആര്യന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഇതിനോടകം നിരവധി താരങ്ങളാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന നൽകിയിരിക്കുന്നത്. ബോളിവുഡ് നടൻ അക്ഷയ് കുമാർ 25 കോടി രൂപയാണ് നൽകിയത്. കൂടാതെ ലോക്ക്ഡൗൺ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന ദിവസവേതനക്കാരായ 25,000 കുടുംബാം​ഗങ്ങൾക്ക് സൽമാൻ ഖാൻ സഹായം വാ​ഗ്ദാനം ചെയ്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT