Entertainment

ടീച്ചറിന്റേയും സാറിന്റേയും പലഹാരപ്രണയം; ഷഹബാസ് അമന്‍ മാജിക് വീണ്ടും; തമാശയിലെ ഗാനം പുറത്ത്

വാഗതനായ അഷ്‌റഫ് ഹംസ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് തമാശ

സമകാലിക മലയാളം ഡെസ്ക്

വിനയ് ഫോര്‍ട്ട് അധ്യാപകനായി എത്തുന്ന തമാശയിലെ ആദ്യ ഗാനം പുറത്ത്. പാടി ഞാന്‍ എന്നു തുടങ്ങുന്ന പ്രണയഗാനമാണ് പുറത്തുവന്നിരിക്കുന്നത്. ഷഹബാസ് അമന്‍ പാടിയിരിക്കുന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മുഹാസിന്‍ പരാരിയാണ് ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത്. ഷഹബാസ് അമന്‍ തന്നെയാണ് സംഗീതം നല്‍കിയിരിക്കുന്നത്. 

ടീച്ചറിന്റേയും സാറിന്റേയും പ്രണയമാണ് ഗാനത്തില്‍. പലഹാരങ്ങളിലൂടെ തന്റെ പ്രണയം പറയുകയാണ് വിനയ് ഫോര്‍ട്ട്. ദിവ്യ പ്രഭയാണ് അധ്യാപികയുടെ റോളില്‍ എത്തുന്നത്. നവാഗതനായ അഷ്‌റഫ് ഹംസ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് തമാശ. ഹാപ്പി ഹവേഴ്‌സിന്റെ ബാനറില്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ഒരിടവേളക്ക് ശേഷം സമീര്‍ താഹിര്‍ ചായഗ്രഹണം നിര്‍വഹിക്കുന്ന തമാശ ഒരു റൊമാന്റിക്ക് കോമഡി ചിത്രമാണ്. ഗ്രേസ് ആന്റണി, ചിന്നു സരോജിനി, നവാസ് വള്ളിക്കുന്ന്, അരുണ്‍ കുര്യന്‍, ആര്യ സാലിം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ വഴങ്ങി ഹൈക്കമാന്‍ഡ്, ഇടപെട്ട് ചെന്നിത്തലയും ആന്റണിയും; കെ സുധാകരന്‍ കണ്ണൂരില്‍ മത്സരിച്ചേക്കും

'മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും, കോണ്‍ഗ്രസ് നിലപാട് ചരിത്രത്തിലെ രജതരേഖ': ജി സുധാകരന്‍

ഡക്ക് ആവാതെ നോക്കാനാവും, ബിജെപിക്ക് കിട്ടുക രണ്ടോ മൂന്നോ സീറ്റ്: തരൂര്‍

എന്തുകൊണ്ട് മൺചട്ടിയിൽ പാചകം ചെയ്താൽ രുചി കൂടുന്നു?

വിജയ് സേതുപതിയുടെ വെബ് സീരിസ്, 'ബോർഡർ 2'; ഈ പെരുന്നാളിന് ഒടിടിയിൽ കിടിലൻ സർപ്രൈസുകൾ

SCROLL FOR NEXT