Entertainment

ടൊവിനോയുടെ ലൂക്ക: ലോകത്തിലെ ഏറ്റവും വലിയ ഡ്രീം ക്യാച്ചര്‍ റെഡി

ലോകത്തിലെ ഏറ്റവും വലിയ ഡ്രീം ക്യാച്ചര്‍ തയാറാക്കി ചരിത്രത്തിലിടം നേടാനൊരുങ്ങുകയാണ് മലയാളി കലാകാരന്‍മാര്‍. 

Author : സമകാലിക മലയാളം ഡെസ്ക്

യടുത്തകാലത്തായി ഏറ്റവുമധികം പ്രചാരം ലഭിച്ച റെഡ് ഇന്ത്യന്‍ കലാരൂപമാണ് ഡ്രീം ക്യാച്ചര്‍. ലോകത്തിലെ ഏറ്റവും വലിയ ഡ്രീം ക്യാച്ചര്‍ തയാറാക്കി ചരിത്രത്തിലിടം നേടാനൊരുങ്ങുകയാണ് മലയാളി കലാകാരന്‍മാര്‍. ടൊവിനോ തോമസ് നായകനാകുന്ന ലൂക്ക എന്ന ചിത്രത്തിനായി നിര്‍മാതാക്കളായ സ്‌റ്റോറീസ് ആന്‍ഡ് തോട്ട്‌സ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ഡ്രീം ക്യാച്ചര്‍ തയാറാക്കിയത്.

ഫോര്‍ട്ട് കൊച്ചിയിലാണ് ഈ ഭീമന്‍ ഡ്രീം ക്യാച്ചര്‍ ഒരുങ്ങുന്നത്. മൃദുല്‍ ജോര്‍ജും അരുണ്‍ ബോസും ചേര്‍ന്ന് എഴുതി, അരുണ്‍ ബോസ് ഒരുക്കുന്ന ലൂക്ക എന്ന ചിത്രത്തിനായാണ് ഈ ഡ്രീം ക്യാച്ചര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കലാസംവിധായകനായ അനീസ് നാടോടിയുടെ നേതൃത്വത്തില്‍ അഞ്ച് കലാകാരന്‍മാരും പതിനഞ്ചോളം വോളന്റിയര്‍മാരും ചേര്‍ന്നാണ് 37 അടി വലുപ്പമുള്ള ഡ്രീം ക്യാച്ചര്‍ നിര്‍മിച്ചത്. 

ലിത്വാനിയന്‍ ശില്‍പി വ്‌ലഡ്മീര്‍ പരാനിന്റെ 33 അടിയുള്ള ഡ്രീം ക്യാച്ചറിനാണ് നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ ഡ്രീം ക്യാച്ചര്‍ എന്ന റക്കോര്‍ഡുള്ളത്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കക്കാ ആര്‍ട്ടിസാന്‍സിന്റെ ഈ സൃഷ്ടി റക്കോര്‍ഡ് ഭേതിക്കുമെന്നാണ് പ്രതീക്ഷ. 

കലാകാരനും ശില്‍പ്പിയുമായ ലൂക്കായുടെ കഥ പറുന്ന ചിത്രം പ്രിന്റ് ഹുസൈനും ലിന്റോ തോമസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. നവാഗതനായ നിമിഷ് രവിയാണ് ഛായാഗ്രഹണം. അഹാന കൃഷ്ണയാണ് ചിത്രത്തിലെ നായിക. നിതിന്‍ ജോര്‍ജ്, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, പൗളി വില്‍സന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച : 13 പേരെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

പേടിഎം ബാങ്ക് അടച്ചു പൂട്ടുന്നു, ഹൈക്കോടതി അനുമതി; മേൽനോട്ടത്തിന് മലയാളിയെ നിയോഗിച്ച് ആർ ബി ഐ

ആലുവയില്‍ നിന്നും നാലു ദിവസം മുമ്പ് കാണാതായി; 12 കാരിയെ പൂനെയില്‍ കണ്ടെത്തി

റോബര്‍ട്ടോ മാന്‍ചീനി ഇറ്റാലിയന്‍ ടീം പരിശീലകന്‍; ക്ലൗഡിയോ റാനിയേരി ടെക്‌നിക്കല്‍ ഡയറക്ടര്‍

ഓണം ഉഷാറാക്കാം... ബം​ഗളൂരുവിൽ നിന്ന് കോട്ടയത്തേക്ക് ഇരട്ട സർവീസുമായി റെയിൽവെ