Entertainment

ഡാന്‍സും അഭിനയവും മാത്രമല്ല, സാനിയ പാട്ടിലും കിടു; വിഡിയോ കാണാം 

ഫഹദും സായി പല്ലവിയും ഒന്നിച്ച അതിരന്‍ എന്ന ചിത്രത്തിലെ പവിഴ മഴയെ എന്ന ഹിറ്റ് ഗാനമാണ് സാനിയ ആലപിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഗംഭീര നൃത്തപ്രകടനങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ സാനിയ അയ്യപ്പന്‍ ക്വീന്‍ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് ഒടുവില്‍ ലൂസിഫറിലെ തകര്‍പ്പം പ്രകടനത്തിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ നടിയാണ്. ഇപ്പോഴിതാ നൃത്തവും അഭിനയവും മാത്രമല്ല പാട്ടും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് സാനിയ. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ സാനിയ തന്നെയാണ് പാട്ട് പാടുന്നതിന്റെ വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

ഫഹദും സായി പല്ലവിയും ഒന്നിച്ച അതിരന്‍ എന്ന ചിത്രത്തിലെ പവിഴ മഴയെ എന്ന ഹിറ്റ് ഗാനമാണ് സാനിയ ആലപിച്ചിരിക്കുന്നത്. മ്യൂസഷ്യന്‍ ബിച്ചു വേണുവിനൊപ്പമാണ് സാനിയയുടെ പ്രകടനം. 

സിനിമാ താരങ്ങളും പിന്നണിഗായകരുമടക്കം നിരവധി പേരാണ് സാനിയയുടെ പ്രകടനത്തെ അഭിനന്ദിച്ച് കമന്റ് ചെയ്തിരിക്കുന്നത്. സിനിയയുടേത് മികച്ച ശബ്ദമാണെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. ഒരു ലക്ഷത്തിനടുത്ത ആളുകള്‍ ഇതിനോടകം വിഡിയോ ലൈക്ക് ചെയ്തുകഴിഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍