Entertainment

ഡാന്‍സര്‍ കൈവിട്ടു; ഷൂട്ടിംഗിനിടെ നിക്കി ഗല്‍റാണി വീണത് പ്രഭുദേവയുടെ ദേഹത്ത്; ചേര്‍ത്ത് പിടിച്ച് നടന്‍; വീഡിയോ വൈറല്‍

ഷൂട്ടിംഗിനിടെ നിക്കി ഗല്‍റാണി വീണത് പ്രഭുദേവയുടെ ദേഹത്ത്- ചേര്‍ത്ത് പിടിച്ച് നടന്‍- വീഡിയോ വൈറല്‍ 

Author : സമകാലിക മലയാളം ഡെസ്ക്


തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കൊപ്പം മലയാളികളുടെയും പ്രിയ നടിയാണ് നിക്കി ഗല്‍റാണി. 1983, ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, ഇവന്‍ മര്യാദരാമന്‍ തുടങ്ങി നിരവധി മലയാള ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിരുന്നു. ശക്തി ചിദംബരം സംവിധാനം ചെയ്യുന്ന പ്രഭുദേവ നയാകനാവുന്ന ചാര്‍ളി ചാപ്ലിന്‍ 2ആണ് നിക്കിയുടെ പുതിയ ചിത്രം

'ചിന്നമച്ചാ'. പ്രഭുദേവയും നിക്കി ഗല്‍റാണിയും എത്തുന്ന ഗാനം ആസ്വാദകമനം കീഴടക്കിയിരുന്നു. ഇപ്പോള്‍ ഷൂട്ടിങ്ങ് സമയത്തു സംഭവിച്ച ഒരു രംഗത്തിന്റെ വിഡിയോ പങ്കുവെക്കുകയാണ് നിക്കി ഗല്‍റാണി. ഷൂട്ടിങ്ങിനിടെ പ്രഭുദേവയുടെ ദേഹത്തേക്കു മറിഞ്ഞു വീണതിന്റെ വിഡിയോയാണു താരം പങ്കുവച്ചത്. നിക്കിതന്നെ പങ്കുവച്ച വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. തമാശ രൂപത്തിലാണ് നിക്കി വിഡിയോ പങ്കുവച്ചതെങ്കിലും കൂടുതല്‍ ശ്രദ്ധ വേണമെന്നാണ് ആരാധകരുടെ കമന്റുകള്‍. 

മൂന്ന് പേരുടെ ചുമലില്‍ കയറിയിരുന്ന് പ്രഭുദേവയുടെ അടുത്തേക്ക് ഡാന്‍സ് കളിച്ച് പോവുന്നതായിരുന്നു ഷൂട്ട് ചെയ്തിരുന്നത്. ഇതിനിടെ കൂട്ടത്തിലൊരാള്‍ പെട്ടെന്ന് മാറിയതോടെ നിക്കി മുകളില്‍ നിന്നും പ്രഭുദേവയുടെ മുകളിലേക്ക് വീഴുകയായിരുന്നു. നിക്കിയെ പ്രഭുദേവ തന്നെ താങ്ങി പിടിച്ചത് കൊണ്ട് നിലത്ത് വീഴാതെ രക്ഷപ്പെടുകയായിരുന്നു. 

നാടന്‍പാട്ടു കലാകാരന്‍മാരായ സെന്തില്‍ ഗണേഷും രാജലക്ഷ്മിയും ചേര്‍ന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. അംരീഷാണു സംഗീതം. ചെല്ലതങ്കയ്യയുടെ വരികള്‍. പ്രഭുദേവ നായകനായി 2002ല്‍ പുറത്തിറങ്ങിയ ചാര്‍ളി ചാപ്ലിന്റെ രണ്ടാം പതിപ്പാണു ചിത്രം. ശക്തി ചിദംബരം തന്നെയാണു ചിത്രത്തിന്റെ രണ്ടാംഭാഗവും ഒരുക്കുന്നത്. ചിത്രം ഉടന്‍ തീയറ്ററുകളിലെത്തും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

ശബരിമല ശ്രീകോവിലിന്റെ സ്വര്‍ണ്ണം പൂശിയ മേല്‍ക്കൂരയില്‍ അസാധാരണ നിറംമാറ്റം; പരിശോധന

ആക്രോശവും കൊലവിളിയും, ട്രക്കിനെ പിന്തുടര്‍ന്നത് 15 കിലോമീറ്ററോളം, മൂവാറ്റുപുഴയില്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമം; 5 പേര്‍ അറസ്റ്റില്‍

നീറ്റ് പരീക്ഷാ സമ്മര്‍ദം: രണ്ട് വിദ്യാര്‍ഥികള്‍ കൂടി ജീവനൊടുക്കി

വീണ ഇഡിക്ക് മുന്നില്‍, ടെലഗ്രാം പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി, എംബാപ്പെയുടെ മികവില്‍ ഫ്രാന്‍സിന് വിജയത്തുടക്കം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT