Entertainment

ഡിയര്‍ കോമ്രേഡ്: മലയാളം ടീസര്‍ പുറത്ത്

ഡിയര്‍ കോമ്രേഡ് അനൗണ്‍സ് ചെയ്തപ്പോള്‍ മലയാള ചിത്രം സിഐഎയുടെ റീമേക്ക് ആണെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

രത് കമ്മ സംവിധാനം ചെയ്യുന്ന 'ഡിയര്‍ കോമ്രേഡ് എന്ന ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി.  തെലുങ്ക്, മലയാളം, കന്നഡ, തമിഴ് എന്നീ ഭാഷകളിലെ ടീസറുകള്‍ ഒരേ സമയം പുറത്തുവിട്ടിരിക്കുകയാണ്. ഇതൊരു ക്യാംപസ് ചിത്രമാണെന്നാണ് ടീസറില്‍ നിന്നും വ്യക്തമാകുന്നത്.

വിജയ് ദേവരകൊണ്ട, റാഷ്മിക മന്ദന എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. സിദ് ശ്രീറാം പാടുന്ന മനോഹരമായ ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. ആദ്യമായാണ് സിദ് ശ്രീറാം മലയാളത്തില്‍ ഗാനം ആലപിക്കുന്നത്.

ഡിയര്‍ കോമ്രേഡ് അനൗണ്‍സ് ചെയ്തപ്പോള്‍ മലയാള ചിത്രം സിഐഎയുടെ റീമേക്ക് ആണെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ചിത്രത്തിന്റെ പൂജ കഴിഞ്ഞതോടെ വീണ്ടും ദുല്‍ഖറിന്റെ ചിത്രവുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ പ്രചരണം ആരംഭിച്ചിട്ടുണ്ട്. അതേസമയം ഈ വാര്‍ത്തകളെയെല്ലാം സംവിധായകന്‍ ഭരത് കമ്മ നിഷേധിക്കുകയാണ് ചെയ്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

SCROLL FOR NEXT