Entertainment

തകര്‍ത്തഭിനയിച്ച് രമ്യാ കൃഷ്ണന്‍; സിതാരയുടെ ശബ്ദവും, വീഡിയോ

'തീ തുടികളുയരെ' എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ബിജിപാലാണ്.

Author : സമകാലിക മലയാളം ഡെസ്ക്

വിനയന്റെ ആകാശഗംഗ 2 വിലെ ആദ്യ വിഡിയോ ഗാനം പുറത്തിറങ്ങി. തെന്നിന്ത്യന്‍ താരം രമ്യാ കൃഷ്ണന്റെ ശക്തമായ നൃത്തച്ചുവടുകളോടുകൂടിയ വീഡിയോ ഗാനം സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ്. ദുര്‍മന്ത്രവാദത്തിന്റെ പശ്ചാത്തലത്തിലുള്ള ഗാനം ആലപിച്ചിരിക്കുന്നത് ഗായിക സിതാരയാണ്. 

'തീ തുടികളുയരെ' എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ബിജിപാലാണ്. വിഭിന്നമായ പശ്ചാത്തലത്തിലാണ് പാട്ടൊരുക്കിയിരിക്കുന്നത്. ബാഹുബലിയിലൂ!ടെ വലിയ ആരാധരവൃന്ദത്തെ സ്വന്തമാക്കിയ ശേഷം രമ്യ മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് ആകാശഗംഗ2.

20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആകാശഗംഗ 2 എത്തുന്നത്. വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 1 ന് തീയറ്ററുകളിലെത്തും. വിനയന്റെ മകന്‍ വിഷ്ണു വിനയ് ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ആദ്യ സിനിമയിലെ നായകന്‍ റിയാസും ആകാശഗംഗ2 വില്‍ അഭിനയിക്കുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്റര്‍നെറ്റിനേക്കാള്‍ വലിയ മുന്നേറ്റം'; എഐയെ 'സൂപ്പര്‍ ഇന്റലിജന്‍സ്' എന്ന് പുനര്‍നാമകരണം ചെയ്ത് ട്രംപ്

13,000 കോടി രൂപയുടെ തട്ടിപ്പ്: നീരവ് മോദിയുടെ സഹായി സന്ദീപ് മിസ്ത്രി അറസ്റ്റില്‍

കനാലില്‍ തലയില്ലാത്ത ഉടല്‍; യുവതിയെ കൊന്ന് ശരീരം വെട്ടിമുറിച്ച് കനാലില്‍ തള്ളിയ ഇറച്ചിക്കട ഉടമ അറസ്റ്റില്‍

ചക്രവാതച്ചുഴി, സംസ്ഥാനത്ത് മഴ കനക്കും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അധികവരുമാനം ലഭിക്കും, സാമ്പത്തികമായി പ്രതീക്ഷിക്കാത്ത ഒരു ആനുകൂല്യം ലഭിക്കും