Entertainment

തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ 'അശ്വതി ടീച്ചര്‍' വിവാഹിതയായി; വിഡിയോ

പെരുമ്പാവൂര്‍ സ്വദേശിയായ രഞ്ജിത്ത് പി രവീന്ദ്രനാണ് വരൻ

Author : സമകാലിക മലയാളം ഡെസ്ക്

ണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ അശ്വതി ടീച്ചറായി പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ നടി ശ്രീരഞ്ജിനി വിവാഹിതയായി.  പെരുമ്പാവൂര്‍ സ്വദേശിയായ രഞ്ജിത്ത് പി രവീന്ദ്രനാണ് വരൻ. വിവാഹവിഡിയോ സമൂ​ഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു.

അശ്വതി എന്നായിരുന്നു തണ്ണീര്‍ മത്തന്‍ ദിനങ്ങളില്‍ ശ്രീരഞ്ജിനി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. അങ്കമാലി സ്വദേശിനിയായ ശ്രീരഞ്ജിനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ സംവിധാനം ചെയ്ത ഗിരീഷ് എ ഡിയുടെ 'മൂക്കുത്തി' എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്.

പിന്നീട് പുറത്തിറങ്ങിയ ദേവിക പ്ലസ് ടു ബയോളജി എന്ന ഹ്രസ്വചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശ്രീ രഞ്ജിനിയുടെ  അച്ഛന്‍ ഉണ്ണിരാജ് സംഗീതജ്ഞനാണ്. സഹോദരന്‍ ബിലഹരി 'പോരാട്ടം', 'അള്ള് രാമേന്ദ്രന്‍' തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

SCROLL FOR NEXT