Entertainment

തമന്ന വിവാഹിതയാകുന്നു, വരൻ പാകിസ്ഥാനി ക്രിക്കറ്റ് കോച്ച്; വാർത്തയ്ക്ക് പിന്നിലെ കാരണമിതാണ് 

തമന്നയും അബ്ദുള്‍ റസാക്കും ഒരുമിച്ച് ഒരു ആഭരണക്കടയില്‍ നില്‍ക്കുന്ന ചിത്രം വൈറലായതിന് പിന്നാലെയാണ് വിവാഹവാർത്തയും പുറത്തുവന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ താരസുന്ദരി തമന്ന വിവാഹിതയാകുന്നുവെന്ന വാർത്ത വീണ്ടും ചർച്ചയാവുകയാണ്. പാക്കിസ്താനി ക്രിക്കറ്റ് കോച്ച് അബ്ദുള്‍ റസാക്കുമായുള്ള വിവാഹത്തിന് താരം ഒരുങ്ങുകയാണെന്നാണ് പ്രചരിക്കുന്നത്. സാനിയയ്ക്ക് ശേഷം പാക്കിസ്താന്റെ മരുമകളാകാൻ ഒരുങ്ങുകയാണ് തമന്ന എന്ന് സോഷ്യൽമീഡിയയിലും വ്യാപകമായി ചർച്ചയായിക്കഴിഞ്ഞു. 

തമന്നയും അബ്ദുള്‍ റസാക്കും ഒരുമിച്ച് ഒരു ആഭരണക്കടയില്‍ നില്‍ക്കുന്ന ചിത്രം വൈറലായതിന് പിന്നാലെയാണ് വിവാഹവാർത്തയും പുറത്തുവന്നത്. എന്നാൽ ഇത്തരത്തിൽ പ്രചരിക്കുന്നത് ഒരു പഴയ ചിത്രമാണ്. തമന്നയും അബ്ദുള്‍ റസാക്കും ഒന്നിച്ചെത്തിയ ഒരു ജുവലറി ഉദ്ഘാടന വേളയിൽ പകർത്തിയതാണ് ചിത്രം. 

തന്റെ വിവാഹം സംബന്ധിച്ച് ഉയരുന്ന വാർത്തകൾ തമന്നയും തള്ളി. പ്രണയമെന്ന ആശയത്തെ താൻ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും വ്യക്തിജീവിതത്തിലെ ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന അടിസ്ഥാനമില്ലാത്ത വാർത്തകൾ ഒരിക്കലും അം​ഗീകരിക്കാനാകില്ലെന്നാണ് തമന്നയെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

സ്ത്രീകൾക്ക് സൗജന്യ യാത്രയുണ്ട്, പക്ഷെ ബസില്ല! ഓർഡിനറി കുറഞ്ഞതോടെ വലഞ്ഞ് യാത്രക്കാർ

'ഇന്നിസൈ പാടി വരും...', രുക്കു അന്ന് കളക്ടർ, കുട്ടി ഇന്ന് മുഖ്യമന്ത്രി; പ്രിയ സുഹൃത്ത് വിജയ്‌യെ കാണാനെത്തി സിമ്രാൻ

ദേശീയപാത വികസനത്തിൽ കാസർകോട് 500 കുടുംബങ്ങളും വിദ്യാലയവും ഒറ്റപ്പെടാൻ സാധ്യത

യുഎഇയില്‍ പ്രവാസികള്‍ക്ക് തിരിച്ചടി; സ്വകാര്യ ആശുപത്രികളില്‍ സ്വദേശിവല്‍ക്കരണം, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള തസ്തികകളില്‍ സ്വദേശി നിയമനം

SCROLL FOR NEXT