Entertainment

'താങ്കൾ ഒരു മികച്ച കോഴിയാവാനാണ് സാധ്യത' ; ആരാധകന് ഉണ്ണി മുകുന്ദന്റെ രസകരമായ മറുപടി 

കുട്ടിക്കാലത്തും കുതിരപ്പുറത്തിരുന്ന താൻ മാമാങ്കം സിനിമക്കായി വീണ്ടും കുതിരപ്പുറത്ത് കയറിയതിനെ താരതമ്യപ്പെടുത്തിയാണ് ഉണ്ണി ചിത്രം പങ്കുവച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

മാമാങ്കത്തിൽ ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാള സിനിമയിലേക്ക് ശക്തമായ ഒരു തിരിച്ചുവരവ് നടത്തുകയായിരുന്നു നടൻ ഉണ്ണി മുകുന്ദൻ. ഇപ്പോഴിതാ മാമാങ്കത്തിലെ തന്റെ കഥാപാത്രവുമായി ബന്ധപ്പെടുത്തി ഉണ്ണി പങ്കുവച്ച ഒരു ചിത്രമാണ് ശ്രദ്ധേയമായിരിക്കുന്നത്. 

തന്റെ ഒരു കുട്ടിക്കാല ചിത്രമാണ് ഉണ്ണി പുറത്തുവിട്ടത്. അന്നും കുതിരപ്പുറത്ത് തന്നെയാണ് താരം. കുട്ടിക്കാലത്തും കുതിരപ്പുറത്തിരുന്ന താൻ മാമാങ്കം സിനിമക്കായി വീണ്ടും കുതിരപ്പുറത്ത് കയറിയതിനെ താരതമ്യപ്പെടുത്തിയാണ് ഉണ്ണി ഇൻസ്റ്റ​ഗ്രാമിൽ ചിത്രം പങ്കുവച്ചത്. ഉണ്ണിയുടെ ഈ ഫോട്ടോ ശ്രദ്ധനേടിയെങ്കിലും അതിലും ശ്രദ്ധയാകർഷിച്ചത് ഒരു ആരാധകന്റെ കമന്റിന് ഉണ്ണി നൽകിയ മറുപടിയാണ്. 

"നമ്മുടെ ഒക്കെ ചെറുപ്പത്തിൽ എടുത്ത ഫോട്ടോ കോഴിക്കൂടിന്റെ അടുത്തുള്ളതാണ്. ദൈവമേ, ഇനി എനിക്കും ഒരു വലിയ കൊഴിയാകാനുള്ള അവസരമുണ്ടായിരിക്കും" എന്നായിരുന്നു ആരാധകന്റെ കമന്റ്. 'ആ തിരിച്ചറിവ് മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളൂ എന്നാണ് എന്റെ ഒരു വിശ്വാസം. താങ്കൾ ഒരു മികച്ച കോഴിയാവാനാണ് സാധ്യത, ബ്രോ', ഉണ്ണി മറുപടി കുറിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

SCROLL FOR NEXT