Entertainment

താമസിച്ചെത്തിയതിന് പരസ്യമായി ഏത്തമിട്ട് രണ്‍വീര്‍, കാരണം ഭാര്യയാണെന്ന് വിശദീകരണവും; കിടിലന്‍ മറുപടിയുമായി ദീപിക (വിഡിയോ)

ഭാര്യ ടൗണിലാണ് താമസിക്കുന്നതെന്നും അവിടുന്ന് ഇവിടേക്കെത്താന്‍ വളരെ പ്രയാസമാണെന്നുമായിരുന്നു രണ്‍വീര്‍ പറഞ്ഞ ന്യായം

Author : സമകാലിക മലയാളം ഡെസ്ക്

ക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍, രോഹിത് ഷെട്ടി, കരണ്‍ ജോഹര്‍, കത്രീന കൈഫ് എന്നിവര്‍ക്ക് രണ്‍വീര്‍ സിങ്ങിനായി കാത്തുനില്‍ക്കേണ്ടിവന്നത് മുക്കാല്‍ മണിക്കൂറോളമാണ്. സൂര്യവാന്‍ഷി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചില്‍ രണ്‍വീര്‍ എത്താന്‍ താമസിച്ചതാണ് ഇതിന് കാരണം. താമസിച്ചെത്തിയതിന് പഴികേട്ട താരം ദീപിക കാരണമാണ് തനിക്ക് സമയത്തെത്താന്‍ കഴിയാതിരുന്നത് എന്നാണ് ന്യയം പറഞ്ഞത്. 

എത്താന്‍ താമസിച്ചതുകൊണ്ട് പരിപാടി നടക്കുന്നിടത്തേക്ക് ഓടിക്കിതച്ചെത്തിയ രണ്‍വീര്‍ രോഹിത് ഷെട്ടിയെ കണ്ടതും ആലിംഗനം ചെയ്തു. തിരിഞ്ഞ് നോക്കിയതും അക്ഷയും അജയും കരണുമെല്ലാം നിരന്നുനില്‍ക്കുകയായിരുന്നു. ഈ സമയം ഒട്ടും മടിച്ചുനില്‍ക്കാതെ ഏത്തമിടുകയായിരുന്നു രണ്‍വീര്‍. 

ഇതുകൊണ്ടൊന്നും കാര്യമില്ലെന്ന് പറഞ്ഞ അക്ഷയുടെ കാലുപിടിക്കാനും രണ്‍വീര്‍ ഒരുക്കമായിരുന്നു. 'നാല് മുതിര്‍ന്ന താരങ്ങളെ 40 മിനിറ്റ് കാത്തിരിപ്പിച്ച ആദ്യത്തെ ജൂനിയര്‍ താരമാണ് രണ്‍വീര്‍' എന്നായിരുന്നു അക്ഷയുടെ കമന്റ്. ഇതിന് പിന്നാലെയാണ് ദീപിക കാരണമാണ് താന്‍ താമസിച്ചതെന്ന് രണ്‍വീര്‍ പറഞ്ഞത്. തന്റെ ഭാര്യ ടൗണിലാണ് താമസിക്കുന്നതെന്നും അവിടുന്ന് ഇവിടേക്കെത്താന്‍ വളരെ പ്രയാസമാണെന്നുമായിരുന്നു രണ്‍വീര്‍ പറഞ്ഞ ന്യായം. മെട്രോ പണി നടക്കുന്നതുകൊണ്ട് ട്രാഫിക് നിയന്ത്രണം ഉണ്ടായിരുന്നെന്നും രണ്‍വീര്‍ പറഞ്ഞൊപ്പിക്കുന്നുണ്ട്. 

യൂട്യൂബറും ട്രെയിലര്‍ ലോഞ്ച് ചടങ്ങിന്റെ അവതാരകനുമായിരുന്ന ആശിഷ് ചാഞ്ച്‌ലാനിയാണ് ഈ വിഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. വിഡിയോ കണ്ട ദീപിക രണ്‍വീറിനുള്ള കിടിലന്‍ മറുപടിയുമായി എത്തുകയായിരുന്നു. 'ഭാര്യ ടൗണിലാണ് താമസിക്കുന്നതെങ്കിലും എപ്പോഴും സമയത്തെത്തും' എന്നായിരുന്നു ദീപികയുടെ കമന്റ്. രണ്‍വീറിന്റെ രസകരമായ വിഡിയോയും ദീപികയുടെ കമന്റും ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21