Entertainment

താരപ്രഭകൊണ്ട് സിനിമ വിജയിക്കില്ലെന്ന് ദുല്‍ഖര്‍

താനൊരിക്കലും തന്റെ താരപരിവേഷം ഗൗരവമായി എടുക്കുന്നില്ല, ജോലിയിലാണ് കൂടുതല്‍ ശ്രദ്ധകാണിക്കുന്നതെന്ന് മലയാളത്തിന്റെ സ്വന്തം ഡിക്യു.

Author : സമകാലിക മലയാളം ഡെസ്ക്

താനൊരിക്കലും തന്റെ താരപരിവേഷം ഗൗരവമായി എടുക്കുന്നില്ല, ജോലിയിലാണ് കൂടുതല്‍ ശ്രദ്ധകാണിക്കുന്നതെന്ന് മലയാളത്തിന്റെ സ്വന്തം ഡിക്യു. പത്തൊന്‍പതാമത് ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കെയാണ് താരം ഇത്തരത്തില്‍ പ്രതികരിച്ചത്.

സത്യസന്ധമായി പറയുകയാണെങ്കില്‍, ഞാനെന്റെ താരപ്രഭ അത്ര കാര്യമായെടുക്കുന്നില്ല, ജോലിയാണ് പ്രധാനം. എന്റെ നല്ല ചിത്രങ്ങള്‍ കാരണമാണ് ആരാധകര്‍ എന്നെ സ്‌നേഹിക്കുന്നതെന്ന് എനിക്കറിയാം. ചിലപ്പോള്‍ സിനിമ നല്ലതല്ലെങ്കില്‍ പോലും ആളുകള്‍ തിയേറ്ററില്‍ വന്ന് കാണും. എന്നാല്‍ ഞാന്‍ തുടര്‍ച്ചയായി മോശം ചിത്രങ്ങള്‍ ചെയ്യുകയാണെങ്കില്‍ ആളുകളെന്നെ അംഗീകരിക്കില്ല'- ദുല്‍ഖര്‍ പറഞ്ഞു.

അതുകൊണ്ട് സിനിമ എങ്ങനെയെന്നനുസരിച്ചിരിക്കും ബാക്കി കാര്യങ്ങളെന്നും. എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു കഥാപാത്രത്തെയാണ് ഞാന്‍ തിരഞ്ഞെടുക്കുകയെന്നും ദുല്‍ഖര്‍ വ്യക്തമാക്കി. താനൊരു നടനാണെങ്കിലും എനിക്ക് എന്നെ തന്നെ കാണാന്‍ കഴിയാത്ത ഒരു കഥാപാത്രത്തെ ഞാന്‍ തെരഞ്ഞെടുക്കുകയില്ലായെന്നുമാണ് താരം പറയുന്നത്.

സൗത്ത് ഇന്ത്യന്‍ താരങ്ങള്‍ ബോളിവുഡിലേക്ക് വരുന്നതും ബോളിവുഡിലെ താരങ്ങള്‍ സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ അഭിനയിക്കുന്നതും വളരെ നല്ല പ്രവണതയായണ് താരം നോക്കിക്കാണുന്നതെന്നും ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ ദുല്‍ഖര്‍ പറഞ്ഞു. സംസ്‌കാരങ്ങളുടെ കൈമാറ്റമാണ് ഇതിലൂടെ നടക്കുന്നതും താരം വ്യക്തമാക്കി.

തന്റെ ആദ്യ ബോളിവുഡ് ചിത്രമായ കര്‍വാന്റെ ലൊക്കേഷന്‍ തിരക്കുകളിലാണ് താരമിപ്പോള്‍. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കെസിഎൽ മൂന്നാം സീസൺ കൗണ്ട്ഡൗൺ തുടങ്ങി; ആവേശത്തിന്റെ ക്രിക്കറ്റ് മാമാങ്കത്തിലേക്ക് കേരളം

പ്രവാസികള്‍ക്ക് തിരിച്ചടി; ദുബൈയില്‍ ഇനി ജീവിത ചെലവേറും, പുതിയ താമസ നിയമം

കനത്ത മഴ: നാളത്തെ സെറ്റ് പരീക്ഷ മാറ്റി, പുതുക്കിയ തീയതി പിന്നീട്

ഐ.എസ്.ആർ.ഒയിൽ ഗവേഷകരാകാം; ബിരുദം മുതൽ യോഗ്യത, റിസർച്ച് മേഖലയിൽ അവസരം!