Entertainment

താരപ്രഭയില്‍ സമാന്ത-നാഗചൈതന്യ വിവാഹ സല്‍ക്കാരം ; ചിത്രങ്ങള്‍ കാണാം 

തെന്നിന്ത്യന്‍ താരസുന്ദരി സമാന്ത രുധ് പ്രഭുവിന്റെയും തെലുങ്കു താരം നാഗചൈതന്യയുടെയും വിവാഹ സല്‍ക്കാരം ഇന്നലെ ഹൈദ്രാബാദില്‍ നടന്നു.

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ താരസുന്ദരി സമാന്ത രുധ് പ്രഭുവിന്റെയും തെലുങ്കു താരം നാഗചൈതന്യയുടെയും വിവാഹ സല്‍ക്കാരം ഇന്നലെ ഹൈദ്രാബാദില്‍ നടന്നു. വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷമാണ് താരങ്ങള്‍ വിവാഹ സല്‍കാരത്തിനായി സമയം കണ്ടെത്തിയത്. നാഗാര്‍ജുനയാണ് താരദമ്പതികളുടെ വിരുന്ന് ഒരുക്കിയത്. സമാന്തയുടെയു നാഗചൈതന്യയുടെയും അടുത്ത സുഹൃത്തായ റാം ചരണ്‍ തേജ ഉള്‍പ്പെടെയുള്ള സിനിമാ രംഗത്തെ പ്രമുഖര്‍ സല്‍ക്കാരത്തില്‍ പങ്കെടുത്തു. 

എസ് എസ് രാജമൗലി, നന്ദമുറി ഹരികൃഷ്ണ, യു വി കൃഷ്ണം രാജു, ചിരഞ്ചീവി, ശിവ രാമ കൃഷ്ണ എന്നിവരാണ് സല്‍കാരത്തില്‍ പങ്കെടുത്ത മുതിര്‍ന്ന താരങ്ങളില്‍ ചിലര്‍. റാം ചരണെ കൂടാതെ അല്ലു അര്‍ജുനും നാനിയും വിരുന്നില്‍ സംബന്ധിച്ചു. തെലുങ്കു സംവിധായകന്‍ ബൊയാപതി ശ്രീനു, സമാന്ത അഭിനയിച്ച തെരി, മെര്‍സല്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനായ ആറ്റ്‌ലി എന്നിവരും എത്തിയിരുന്നു. നടന്‍ പ്രഭുവും മകന്‍ വിക്രം പ്രഭുവും സല്‍കാരത്തില്‍ പങ്കെടുത്ത് ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. 

സമാന്തയുടെയും നാഗചൈതന്യയുടെയും കുടുംബാംഗങ്ങളും സല്‍കാരത്തില്‍ പങ്കെടുത്തു. വെങ്കിടേഷ് ദഗ്ഗുഭാട്ടി, സുരേഷ് ദഗ്ഗുഭാട്ടി, റാണ ദഗ്ഗുഭാട്ടി എന്നിവരും വിരുന്നില്‍ പങ്കെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സീറ്റിനായി സണ്ണി എം കപിക്കാട് വന്നു കണ്ടു, വാക്കു കൊടുത്തിട്ടില്ല: വിഡി സതീശന്‍

ഒറ്റ നോട്ടത്തിൽ കണ്ടാൽ ഓറഞ്ച് തന്നെ, എന്താണ് കിന്നോവ്

ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ; രാജ്യം നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍

​ഗ്യാസ് തീരുമെന്ന ഭയം വേണ്ട.., 10 മിനിറ്റിൽ നല്ല മൊരിഞ്ഞ ചിക്കൻ ഫ്രൈ എയർഫ്രയറിൽ ഉണ്ടാക്കാം

'ഇത് ചെറിയ വേദന ആയിരുന്നില്ല, ഓരോ ദിവസവും വെല്ലുവിളി നിറഞ്ഞത്'; ആശുപത്രിവാസത്തെക്കുറിച്ച് നടി റോഷ്ന

SCROLL FOR NEXT