Entertainment

'താരരാജാക്കന്‍മാരുടെ സ്വകാര്യ സേനയുടെ തെറി താങ്ങാന്‍ ആരോഗ്യമില്ല'; സജിത മഠത്തില്‍ ഫെയ്‌സ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു

'താരരാജാക്കന്‍മാരുടെ സ്വകാര്യ സേനയുടെ തെറി താങ്ങാന്‍ ആരോഗ്യമില്ല'; സജിത മഠത്തില്‍ ഫെയ്‌സ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്


കൊച്ചി: താര രാജാക്കന്‍മാരുടെ ഫാന്‍സ് അസോസിയേഷന്‍ നടത്തുന്ന തെറിവിളി താങ്ങാനാവാതെ ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുകയാണെന്ന് നടി സജിത മഠത്തില്‍. താര രാജാക്കന്‍മാരുടെ പ്രൈവറ്റ്‌വിര്‍ച്ച്വല്‍ ആര്‍മിയുടെ തെറി താങ്ങാന്‍ ഉള്ള ആരോഗ്യമോ മാനസിക അവസ്ഥയോ തനിക്കില്ലെന്ന് സജിത പറഞ്ഞു. അതിനാല്‍ ഫെയ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുകയാണ്. പ്രൊഫൈല്‍ പേജും ഡീ ആക്ടിവേറ്റ് ചെയ്യുമെന്നും സജിത മഠത്തില്‍ വ്യക്തമാക്കി.

'താര രാജാക്കന്‍മാരുടെ പ്രൈവറ്റ്‌ വിര്‍ച്ച്വല്‍ ആര്‍മിയുടെ തെറി താങ്ങാന്‍ ഉള്ള ആരോഗ്യമോ മാനസിക അവസ്ഥയോ എനിക്കില്ല. അതിനാല്‍ എന്റെ ഫെയ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുന്നു. ഈ പ്രൊഫൈല്‍ പേജും തല്‍ക്കാലം ഡീആക്ടിവേറ്റ് ചെയ്യേണ്ടി വരും'- സജിത പ്രൊഫൈല്‍ സ്റ്റാറ്റസില്‍ പറഞ്ഞു.

ചലിച്ചിത്ര പുരസ്‌കാര ദാന ചടങ്ങില്‍ മുഖ്യാതിഥിയെ ക്ഷണിക്കുന്നതു സംബന്ധിച്ച വിവാദത്തില്‍ സജിത മഠത്തില്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ക്കെതിരെ ഫാന്‍സ് രംഗത്തുവന്നിരുന്നു. മുഖ്യാതിഥിയെ പങ്കെടുപ്പിക്കുന്നതിന് എതിരായ ഭീമഹര്‍ജിയില്‍ സജിത ഒപ്പുവച്ചിരുന്നു. ഇതില്‍ ഒപ്പുവെച്ചത് എന്തിനാണെന്ന കാര്യത്തില്‍ തനിക്ക് യാതൊരു കണ്‍ഫ്യൂഷനുമില്ലെന്നും മോഹന്‍ലാല്‍ എന്ന നടന്റെ പേരു കൂട്ടി ചേര്‍ത്ത് വിവാദമുണ്ടാക്കിയാലും ആ നിലപാടില്‍ നിന്ന് പിന്നോട്ടുപോകുന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്നും സജിത മഠത്തില്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സജിതയുടെ ഫെയ്‌സ്ബുക്ക് പേജില്‍ ആക്രമണം തുടങ്ങിയത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT