Entertainment

തിരക്കഥ എംടിക്കു തിരിച്ചു നല്‍കും, രണ്ടാമൂഴം ശ്രീകുമാര്‍ മേനോന്‍ സിനിമയാക്കില്ല; കേസ് ഒത്തുതിര്‍പ്പില്‍

തിരക്കഥ എംടിക്കു തിരിച്ചു നല്‍കും, രണ്ടാമൂഴം ശ്രീകുമാര്‍ മേനോന്‍ സിനിമയാക്കില്ല; കേസ് ഒത്തുതിര്‍പ്പില്‍

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട് എംടി വാസുദേവന്‍ നായരും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും തമ്മിലുള്ള കേസ് ഒത്തുതീര്‍പ്പിലെത്തി. ഒത്തുതീര്‍പ്പ് ധാരണ അനുസരിച്ച് ശ്രീകുമാര്‍ മേനോന്‍ എംടിക്ക് തിരക്കഥ തിരിച്ചു നല്‍കും. ജില്ലാ കോടതിയിലും സുപ്രീംകോടതിയിലും ഉള്ള കേസുകള്‍ ഇരു കൂട്ടരും പിന്‍വലിക്കും. അഡ്വാന്‍സ് തുക ശ്രീകുമാര്‍ മേനോന് തിരിച്ചുനല്‍കും.

സുപ്രീം കോടതിയില്‍ നല്‍കിയ ഒത്തുതീര്‍പ്പു ധാരണ അനുസരിച്ച് രണ്ടാമൂഴം ശ്രീകുമാര്‍ മേനോന്‍ സിനിമയാക്കില്ല. മഹാഭാരത്തെ അടിസ്ഥാനമാക്കി സിനിമ ചെയ്യാമെങ്കിലും ഭീമനെ കേന്ദ്ര കഥാപാത്രമാക്കരുത്. രണ്ടാമൂഴം കഥയുടെയും തിരക്കഥയുടെയും പൂര്‍ണ അവകാശം എംടിക്കാണെന്നും ധാരണയില്‍ പറയുന്നു.

മൂന്നു വര്‍ഷത്തിനകം സിനിമയുടെ ചിത്രീകരണം തുടങ്ങണമെന്ന കരാറിലായിരുന്നു എംടി തിരക്കഥ എഴുതി നല്‍കിയത്. നാലു വര്‍ഷം പിന്നിട്ടിട്ടും ചിത്രീകരണം നടക്കാത്ത സാഹചര്യത്തിലാണ് സംവിധായകനും നിര്‍മാണക്കമ്പനിക്കും എതിരെ എംടി കോടതിയെ സമീപിച്ചത്.

ഇതിനെതിരെ മേനോന്‍ ഹൈക്കോടതിയിലും തുടര്‍ന്ന് സുപ്രീം കോടതിയിലും എത്തി. ഈ കേസാണ് ഇപ്പോള്‍ ഒത്തുതീര്‍പ്പിയില്‍ എത്തിയിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും