Entertainment

തിരക്കുകളെല്ലാം ഒതുങ്ങി; പൃഥ്വിരാജ് പതിനെട്ടാം പടിയിലേക്ക്

പൃഥ്വിയും, ആര്യയും, ടൊവിനോയും ചിത്രത്തില്‍ അതിഥി വേഷങ്ങളില്‍ എത്തുന്നുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടിയെ നായകനാക്കി ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പതിനെട്ടാം പടി. സിനിമയുടെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കെല്ലാം മികച്ച പ്രതികരണം സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നു. പ്രഖ്യാപനവേള മുതല്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 

സിനിമയുമായി ബന്ധപ്പെട്ട് ആരാധകര്‍ക്ക് ആവേശമേകുന്ന മറ്റൊരു വാര്‍ത്ത കൂടി പുറത്ത് വന്നിരിക്കുകയാണ്. പൃഥ്വിരാജ് സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ ജോയിന്‍ ചെയ്തു എന്ന വാര്‍ത്തയാണത്. താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ തിരക്കുകളിലായിരുന്നു ഇത്രയും നാള്‍ പൃഥ്വി. ഇപ്പോള്‍ തിരക്കുകളെല്ലാം ഒതുക്കി പതിനെട്ടാം പടിയുടെ സെറ്റില്‍ എത്തിയിരിക്കുകയാണ് നടന്‍. 

ചിത്രത്തില്‍ അതിഥി വേഷത്തിലാണ് പൃഥ്വി അഭിനയിക്കുന്നത്. പൃഥ്വിയും, ആര്യയും, ടൊവിനോയും ചിത്രത്തില്‍ അതിഥി വേഷങ്ങളില്‍ എത്തുന്നുണ്ട്. വെള്ളിത്തിരയിലാദ്യമായി പതിനെട്ടാം പടിയില്‍ പൃഥ്വിരാജ്, ടൊവിനോ തോമസ്, ആര്യ എന്നിവര്‍ ഒന്നിക്കുകയാണ്.

പ്രിയ ആനന്ദ്,സാനിയ അയ്യപ്പന്‍,അഹാന കൃഷ്ണ, ബിജു സോപാനം, മാലാ പാര്‍വതി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുദീപ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് കെഎം ഹാഷിഫാണ് സംഗീതം ചെയ്യുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി