Entertainment

'തിരിച്ചടിക്കും, ഇത് എന്റെ പ്രതികാരം'; 250ാമത് ചിത്രവുമായി സുരേഷ് ഗോപി; മാസ് ലുക്കെന്ന് ആരാധകര്‍

250ാംമത് ചിത്രത്തില്‍ മാസ് ലുക്കില്‍ സുരേഷ് ഗോപി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: 250ാമത് ചിത്രത്തിന്റെ പോസ്റ്റര്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച് സുരേഷ് ഗോപി. ഇത് എന്റെ പ്രതികാരം, താന്‍ തിരിച്ചടിക്കുമെന്ന കുറിപ്പോടെയാണ് പോസ്റ്റര്‍ പങ്കുവച്ചത്. ചിത്രത്തിന്റെ പേര് പിന്നീട് പ്രഖ്യാപിക്കുമെന്നും സുരേഷ് ഗോപി കുറിപ്പില്‍ പറയുന്നു.

ചിത്രത്തിന്റെ നിര്‍മ്മാണം ടോമിച്ചന്‍ മുളകുപാടമാണ്. തിരക്കഥ നിര്‍വഹിക്കുന്നത് രണ്‍ജി പണിക്കരാണ്. ചിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മണിക്കൂറുകള്‍ക്ക് മുന്‍പ് ടോമിച്ചന്‍ മുളക്പാടം സമൂഹമാധ്യത്തില്‍ പങ്കുവച്ചിരുന്നു. 

ടോമിച്ചന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

അടങ്ങാത്ത ആവേശങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും തുടക്കമിട്ട മനോഹരമായ ആ ദിനത്തിന്റെ നാല് വര്‍ഷങ്ങള്‍..
ഇന്നും സ്വീകരണമുറികളില്‍ പ്രേക്ഷകര്‍ അതേ ആവേശത്തോടെ തന്നെയാണ് പുലിമുരുകനെ വരവേല്‍ക്കുന്നത് എന്നത് ഒരു നിര്‍മാതാവ് എന്ന നിലയില്‍ എനിക്കും അഭിമാനിക്കാവുന്ന ഒന്നാണ്. മലയാളികളെ മുരുകന്‍ കീഴടക്കി നാല് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ മറ്റൊരു സന്തോഷവാര്‍ത്ത കൂടി നിങ്ങളെ അറിയിക്കുകയാണ്. മലയാളികളുടെ പ്രിയ ആക്ഷന്‍ ഹീറോ സുരേഷ് ഗോപിയുടെ 250മത് ചിത്രത്തിന്റെ ടൈറ്റില്‍ ഉടന്‍ തന്നെ അനൗണ്‍സ് ചെയ്യുന്നതായിരിക്കും. കോവിഡ് ഭീതി വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും എന്നത്തേയും പോലെ പൂര്‍ണ പിന്തുണയുമായി പ്രേക്ഷകരായ നിങ്ങള്‍ കൂടെയുണ്ടാകുമെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമാധാന നൊബേല്‍ ഇന്ത്യന്‍ വംശജ നവനീതം നവി പിള്ളയ്ക്ക്

സൗദി വിമാനത്താവളത്തില്‍ ഹൂതി ആക്രമണം: പൈലറ്റ് അടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

ഉച്ചയ്ക്ക് ചോറ് കഴിച്ചാൽ ഉറക്കം വരുമോ? ഭക്ഷണശീലങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ

'പിഷു പോയപ്പോള്‍ കിഷു വന്നു'; മമ്മൂട്ടിയ്‌ക്കൊപ്പം കൈലാഷ്; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ജോളി ജോസഫ്

കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി സസ്പെൻഷനെതിരായ എസ്എഫ്ഐ മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു