Entertainment

തിരിച്ചറിയാനാകാത്ത ലുക്കില്‍ ഇന്ത്യയുടെ ബിഗ് സ്റ്റാര്‍: സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ചിത്രമിതാണ്

തിരിച്ചറിയാന്‍ പോലുമാകാനാവാത്ത ഈ മാറ്റം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍.

Author : സമകാലിക മലയാളം ഡെസ്ക്

നിരവധി ചിത്രങ്ങളിലൂടെ ആരാധകരെ വിസ്മയിപ്പിച്ച താരമാണ് അമിതാഭ് ബച്ചന്‍. വര്‍ഷങ്ങളായി ഇന്ത്യന്‍ ചലച്ചിത്രലോകത്ത് വിസ്മയങ്ങള്‍ തീര്‍ക്കുന്ന അദ്ദേഹത്തിന്റെ ഓരോ വേഷങ്ങളും ഒന്നില്‍ നിന്ന് വ്യത്യസ്തവും ആരാധകരെ അതിശയിപ്പിക്കുന്നതുമാകാറുണ്ട്. 

ഇതുവരെയുള്ളതില്‍ നിന്നും ഏറെ വ്യത്യസ്തമായൊരു ലുക്കില്‍ താരം പ്രത്യക്ഷപ്പെട്ടിരിക്കുകയാണിപ്പോള്‍. തിരിച്ചറിയാന്‍ പോലുമാകാനാവാത്ത ഈ മാറ്റം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. നീണ്ട നരച്ച താടിയും വലിയ വട്ടക്കണ്ണടയും മുഖത്ത് നിറയെ ചുളിവുകളുമുള്ള ഗുലാബോ സിതാബോയുടെ ഫസ്റ്റ്‌ലുക്ക് കണ്ടാല്‍ താരത്തെ തിരിച്ചറിയാനാവുന്നില്ലെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. 

സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചയായിരിക്കുകയാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍. കടുത്ത ആരാധകര്‍ക്ക് പോലും ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാനാവാത്ത വിധമാണ് മേക്കോവര്‍.

ഷൂജിത് സിര്‍ക്കാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ചിത്രീകരണം പുരോഗമിക്കുന്ന സിനിമയില്‍ ആയുഷ്മാന്‍ ഖുറാനെയും മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മറ്റ് കഥാപാത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. 2020 ഏപ്രില്‍ 24ന് ചിത്രം തീയേറ്ററുകളിലെത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT