Entertainment

'തിളക്കമാര്‍ന്ന രണ്ട് വര്‍ഷങ്ങള്‍, നിന്നെക്കുറിച്ച് പറയാന്‍ വാക്കുകളില്ല'; മകളുടെ ജന്മദിനത്തില്‍ ദുല്‍ഖര്‍ കുറിച്ചു, ചിത്രം ഏറ്റെടുത്ത് ആരാധകര്‍ 

ഞങ്ങളുടെ ലോകത്തെ മിന്നും നക്ഷത്രത്തിന് സ്‌നേഹം നിറഞ്ഞ പിറന്നാളാശംസകള്‍ എന്ന് കുറിച്ചാണ് ദുല്‍ഖര്‍ മറിയത്തിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കള്‍ മറിയം അമീറ സല്‍മാന്റെ രണ്ടാം ജന്മദിനത്തിന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ പങ്കുവച്ച ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ഞങ്ങളുടെ ലോകത്തെ മിന്നും നക്ഷത്രത്തിന് സ്‌നേഹം നിറഞ്ഞ പിറന്നാളാശംസകള്‍ എന്ന് കുറിച്ചാണ് ദുല്‍ഖര്‍ മറിയത്തിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. 

"ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും തിളക്കമാര്‍ന്ന രണ്ട് വര്‍ഷങ്ങള്‍. നിന്നെക്കുറിച്ച് വര്‍ണ്ണിക്കാന്‍ വാക്കുകള്‍ മതിയാകുന്നില്ല. നിനക്കുവേണ്ടി മാത്രം ഇനി പുതിയ വാക്കുകള്‍ തേടേണ്ടിയിരിക്കുന്നു", ദുല്‍ഖര്‍ കുറിച്ചു. 

ഡിക്യൂ ആരാധകരും സിനിമാതാരങ്ങളുമടക്കം നിരവധിപ്പേരാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്. മറിയത്തിന് പിറന്നാള്‍ ആശംസിച്ച് നിരവധി കമന്റുകളാണ് പോസ്റ്റിനടിയില്‍ നിറയുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

SCROLL FOR NEXT