Entertainment

തുറന്നു പറയാന്‍ ഒരു മടിയുമില്ല; തനുശ്രിയുടെ ആരോപണണങ്ങള്‍ക്ക് നാനാ പടേക്കറിന്റെ മറുപടി

തുറന്നു പറയാന്‍ ഒരു മടിയുമില്ല - തനുശ്രിയുടെ ആരോപണണങ്ങള്‍ക്ക് നാനാ പടേക്കറിന്റെ മറുപടി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: നാനാ പടേക്കറിനെതിരെ നടി തനുശ്രീ ദത്തയുട വെളിപ്പെടുത്തല്‍ രാജ്യം മുഴുവന്‍ ഏറെ ഞെട്ടലോടെയാണ് കേട്ടത്.നടന്‍ നാനാ പടേക്കറിനെതിരെ നടി ഉന്നയിച്ച ലൈംഗികാരോപണത്തെത്തുടര്‍ന്നുണ്ടായ ചര്‍ച്ചകളും വെളിപ്പെടുത്തലുകളും ഇനിയും അവസാനിച്ചിട്ടില്ല. അതിനിടെ വിഷയത്തില്‍ പ്രതികരണവുമായി നാനാ പടേക്കര്‍ രംഗത്തെത്തി. 

'അഭിഭാഷകന്റെ നിര്‍ദേശപ്രകാരമാണ് ഇത്രനാളും മൗനം പാലിച്ചത്. അല്ലെങ്കില്‍ എനിക്ക് മാധ്യമങ്ങളോട് ഇക്കാര്യങ്ങള്‍ പറയാന്‍ ഒരു മടിയുമില്ല'', നാനാ പറയുന്നു. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പറഞ്ഞതുതന്നെയാണ് ഇപ്പോഴും പറയാനുള്ളത്. പത്തുവര്‍ഷം മുന്‍പത്തെ സത്യം ഇപ്പോഴും സത്യം തന്നെയായിരിക്കും. ഇപ്പോഴും അത് അങ്ങനെ തന്നെയായിരിക്കുമെന്നും നാനാ പടേക്കര്‍ പറഞ്ഞു. 

അതേസമയം വിവാദവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളോട് നാനാ പടേക്കല്‍ പ്രതികരിച്ചില്ല. നേരത്തെ  ആരോപണങ്ങളെ തള്ളിയ താരം തനുശ്രീക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. 2008ല്‍ ഹോണ്‍ ഓ കെ എന്ന ചിത്രത്തിന്റെ സെറ്റില്‍വെച്ച് താരം മോശമായി പെരുമാറിയെന്നായിരുന്നു തനുശ്രീയുടെ വെളിപ്പെടുത്തല്‍. അയാള്‍ സ്ത്രീകളോട് ഏറ്റവും മോശമായി പെരുമാറുന്നയാളാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും എന്നാല്‍ ഇക്കാര്യം ആരും ഗൗരവത്തിലെടുക്കാറില്ലെന്നും തനുശ്രീ ആരോപിച്ചിരുന്നു.തനുശ്രീയെ പിന്തുണച്ച് നിരവധി ബോളിവുഡ് താരങ്ങള്‍ രംഗത്തെത്തിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT