Entertainment

തൃശ്ശിവ പേരൂര്‍ ക്ലിപ്തം: 'ജൂലൈ മുതല്‍ രണ്ടേക്കാല്‍ മണിക്കൂര്‍ പൊട്ടിച്ചിരിച്ചു ശ്വാസം വിടാന്‍ മറന്നേക്കും'

Author : സമകാലിക മലയാളം ഡെസ്ക്

ഈ വരുന്ന ജൂലൈ മാസം മുതല്‍ രണ്ടേക്കാല്‍ മണിക്കൂര്‍ പൊട്ടിച്ചിരിച്ചു ശ്വാസം വിടാന്‍ മറന്നേക്കും എന്ന ഡയലോഗുമായി തൃശ്ശിവപേരൂര്‍ ക്ലിപ്തം ട്രെയിലര്‍ എത്തി. വ്യത്യസ്ത ലുക്കിലും ഗെറ്റപ്പിലും മലയാളികളുടെ പ്രിയ താരങ്ങളെ അണിനിരത്തി നവാഗതനായ രതീഷ് കുമാര്‍ ഒരുക്കുന്ന ചിത്രമാണ് തൃശ്ശിവ പേരൂര്‍ ക്ലിപ്തം. ആസിഫ് അലിയും അപര്‍ണ ബാലമുരളിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ട്രെയിലര്‍ കാണാം-

ചെമ്പന്‍ വിനോദ്, ടിനി ടോം, ബാബുരാജ്, ഇര്‍ഷാദ്, ശ്രീജിത്ത് രവി തുടങ്ങിയവരും ചിത്രത്തിലുണ്ട്. വെസ്റ്റ്‌സാന്‍ഡ്‌സ് മീഡിയയാണ് സിനിമയുടെ നിര്‍മാണം. തൃശൂര്‍ പശ്ചാതലമാക്കി ഇതുവരെ എത്തിയ ചിത്രങ്ങളില്‍ നിന്നും വിത്യസ്തമായിരിക്കും തൃശ്ശിവ പേരൂര്‍ ക്ലിപ്തം എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹം'; വ്യാജരേഖയില്‍ അന്വേഷണം; കേസ് എടുക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹരേഖ; ആന്റോ ഒന്നാം പ്രതി; പൊലീസ് നടപടി അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്നത്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'സ്വാതന്ത്ര്യസമര സേനാനി വെടിയുണ്ടകള്‍ നേരിട്ടതുപോലെ...'; മഹുവ മൊയ്ത്രക്കെതിരെ വീണ്ടും മുട്ടയേറ്

'മഞ്ജുവാര്യര്‍ പാലിക്കുന്ന മൗനവും സമചിത്തതയും ഒരു സ്ത്രീയുടെ ഔദാര്യം മാത്രമാണ്'

ചായ മുതൽ ബീഫ് വരെ; ആർത്തവദിനങ്ങളിൽ അകറ്റിനിർത്തേണ്ട ഭക്ഷണങ്ങൾ