Entertainment

'തെറ്റുണ്ടെങ്കിൽ ഉറപ്പായിട്ടും ഞാൻ മാപ്പ് പറയും'; ഷെയ്ൻ നി​ഗം

നിർമാതാക്കളുമായി ബന്ധപ്പെട്ട വിഷയത്തിൽ തന്റെ ഭാ​ഗത്ത് തെറ്റുണ്ടെങ്കിൽ പരസ്യമായി മാപ്പ് പറയാൻ തയ്യാറാണെന്ന് നടൻ ഷെയ്ൻ നിഗം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നിർമാതാക്കളുമായി ബന്ധപ്പെട്ട വിഷയത്തിൽ തന്റെ ഭാ​ഗത്ത് തെറ്റുണ്ടെങ്കിൽ പരസ്യമായി മാപ്പ് പറയാൻ തയ്യാറാണെന്ന് നടൻ ഷെയ്ൻ നിഗം. സ്വകാര്യ എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേയാണ് ഷെയ്ൻ നിലപാട് വ്യക്തമാക്കിയത്. പരസ്യമായി മാപ്പ് പറയാന്‍ തയ്യാറാണോ എന്ന് അവതാരകൻ ചോദിച്ചപ്പോഴായിരുന്നു ഷെയ്നിന്റെ മറുപടി.

'എന്റെ ഭാ​ഗത്ത് തെറ്റുണ്ടെങ്കിൽ ഉറപ്പായിട്ടും ഞാൻ മാപ്പ് പറയും. പരസ്യമായിട്ട് പറയും. മാപ്പ് പറഞ്ഞാൽ തീരുന്ന പ്രശ്നമാണെങ്കിൽ മാപ്പ് പറഞ്ഞേക്കാം'- ഷെയ്ൻ പറഞ്ഞു.

നേരത്തെ, മുടങ്ങിയ സിനിമകളുടെ നഷ്ടം ഈടാക്കാൻ നിർമാതാക്കളുടെ സംഘടന നിയമ നടപടികളിലേക്ക് കടന്നതോടെ ഖേദ പ്രകടനവുമായി ഷെയ്ൻ രംഗത്തെത്തിയിരുന്നു. പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടുവെന്നും നിർമാതാക്കൾ ക്ഷമിക്കുമെന്നാണ് പ്രതീക്ഷയെന്നും ഷെയ്ൻ ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT