Entertainment

തൊണ്ടിമുതലിനും ദൃക്‌സാക്ഷിക്കും പിന്നില്‍...ദേ ഇങ്ങനെയൊക്കെ ആണ്

പോത്തേട്ടന്റെ ബ്രില്യന്‍സും,രാജീവ് രവി ക്യാമറയെ പ്രേക്ഷകന്റെ കണ്ണാക്കിയതിന്റേയുമെല്ലാം ഒരു കാച്ചിക്കുറുക്കിയ രൂപം മേക്കിങ് വീഡിയോയില്‍ കാണാം

Author : സമകാലിക മലയാളം ഡെസ്ക്

മഹേഷിന്റെ പ്രതികാരത്തിന് ശേഷം ദിലീഷ് പോത്തന്‍ ഫഹദ് ഫാസില്‍ ടീം തീര്‍ത്ത റിയലിസ്റ്റിക് മാജിക്കിന്റെ ഇഫക്ടില്‍ നിന്നും പ്രേക്ഷകര്‍ പുറത്തുവന്നിട്ടില്ല. ഓരോ ഡയലോഗും ഷോട്ടും കഥ പറയുന്ന തൊണ്ടിമുതലും ദൃക്‌സാക്ഷിയും ബോക്‌സ് ഓഫീസ് നിറയ്ക്കുന്നതിന് ഒപ്പം പ്രേക്ഷകരുടെ മനസും നിറയ്ക്കുന്നുണ്ട്. 

പ്രേക്ഷകര്‍ പ്രശംസ കൊണ്ട് മൂടുന്നതിന് ഇടയില്‍ തൊണ്ടിമുതലും ദൃക്‌സാക്ഷിയിലേയും മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകരിപ്പോള്‍. പോത്തേട്ടന്റെ ബ്രില്യന്‍സും, സ്‌ക്രീനിന് മുന്നില്‍ നമ്മള്‍ കണ്ട താരങ്ങളുടെ മിന്നും പ്രകടനത്തിന്റെ പിന്നാമ്പുറവും, രാജീവ് രവി ക്യാമറയെ പ്രേക്ഷകന്റെ കണ്ണാക്കിയതിന്റേയുമെല്ലാം ഒരു കാച്ചിക്കുറുക്കിയ രൂപം മേക്കിങ് വീഡിയോയില്‍ കാണാം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെന്നിത്തലയുടെ യുഎസ് സന്ദര്‍ശനം: അപകീര്‍ത്തികരമായ പോസ്റ്റില്‍ കെ എസ് അരുണ്‍കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

13 വയസ്സിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ അനുവദിക്കില്ല; 15 വരെ ഭാഗിക നിയന്ത്രണം; വിലക്കുമായി യൂറോപ്യന്‍ യൂണിയന്‍

വിന്‍ഡീസിനെതിരായ ഏകദിനത്തില്‍ കോഹ്‌ലിയും രോഹിത്തും; ടി20യില്‍ സഞ്ജുവും; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹരേഖ; ആന്റോ ഒന്നാം പ്രതി; പൊലീസ് നടപടി അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്നത്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'സ്വാതന്ത്ര്യസമര സേനാനി വെടിയുണ്ടകള്‍ നേരിട്ടതുപോലെ...'; മഹുവ മൊയ്ത്രക്കെതിരെ വീണ്ടും മുട്ടയേറ്