Entertainment

‘ദ ഫാമിലി മാൻ’ രണ്ടാം സീസൺ വരുന്നു; സർപ്രൈസ് വിഡിയോ

ഫാമിലി മാൻ 2 –വിന്റെ ചിത്രീകരണദൃശ്യങ്ങൾ അടങ്ങിയ ടീസർ പുറത്തുവിട്ടു

Author : സമകാലിക മലയാളം ഡെസ്ക്

'ദ ഫാമിലി മാൻ' എന്ന സൂപ്പർഹിറ്റ് വെബ് സീരിസിന്റെ രണ്ടാം സീസൺ ഒരുങ്ങുന്നു. സീരീസിന്റെ ആദ്യ സീസൺ പുറത്തിറങ്ങി ഒരു വർഷം പിന്നിട്ടിരിക്കെയാണ് ആരാധകർക്ക് സർപ്രൈസുമായി അണിയറപ്രവർത്തകർ എത്തിയിരിക്കുന്നത്.  ഫാമിലി മാൻ 2 –വിന്റെ ചിത്രീകരണദൃശ്യങ്ങൾ അടങ്ങിയ ടീസർ പുറത്തുവിട്ടു.

 പാക്ക് തീവ്രവാദികളും ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗവും തമ്മിലുള്ള പോരാട്ടമാണ് സീരീസിന്റെ പ്രമേയം. ബോളിവുഡ് നടൻ മനോജ് ബാജ്പേയ്  പ്രധാന കഥാപാത്രമായി എത്തിയ വെബ് സീരിസിൽ മലയാള താരം നീരജ് മാധവ് സുപ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു. നടി പ്രിയാമണിയാണ് നായിക.

സീസൺ 2 ഉടൻ റിലീസിനെത്തുമെന്നാണ് റിപ്പോർട്ട്. പുതിയ സീസണിൽ നടി സാമ‌ന്തയും സുപ്രധാന വേഷം കൈകാര്യം ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ