Entertainment

ദിലീപിന്റെയും കാവ്യയുടെയും വിവാഹവാര്‍ഷികം കെങ്കേമം; ബാങ്കോക്കില്‍ കേക്ക് മുറിച്ച് ആഘോഷം (വിഡിയോ)

സെറ്റിലെ അണിയറപ്രവര്‍ത്തകര്‍ക്കും താരത്തെ കാണാനെത്തിയ ആരാധകര്‍ക്കും ദിലീപ് തന്നെയാണ് കേക്ക് മുറിച്ചു നല്‍കിയത്

സമകാലിക മലയാളം ഡെസ്ക്

ബാങ്കോക്കില്‍ ചിത്രീകരണതിരക്കുകള്‍ക്കിടയിലും രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ദിലീപ്. പ്രൊഫസര്‍ ഡിങ്കന്റെ സെറ്റില്‍ വച്ചായിരുന്നു ആഘോഷം. തിരകഥാകൃത്ത് റാഫി, സംവിധായകന്‍ രാമചന്ദ്ര ബാബു എന്നിവരും സെറ്റിലെ മറ്റ് അംഗങ്ങളും ആഘോഷത്തില്‍ പങ്കെടുത്തു. 

മൂന്ന് കേക്കുകളാണ് വാര്‍ഷികം പ്രമാണിച്ച് ഒരുക്കിയിരുന്നത്. സെറ്റിലെ അണിയറപ്രവര്‍ത്തകര്‍ക്കും താരത്തെ കാണാനെത്തിയ ആരാധകര്‍ക്കും ദിലീപ് തന്നെയാണ് കേക്ക് മുറിച്ചു നല്‍കിയത്. കാവ്യാ മാധവനും കുഞ്ഞും നാട്ടിലാണുള്ളത്. ആഘോഷങ്ങളില്‍ വീഡിയോ കോളിലൂടെ കാവ്യയും ലൈവായി പങ്കെടുത്തു.

വിഡിയോ കടപ്പാട് - മനോരമ ഓണ്‍ലൈന്‍

അടുത്തിടെ നടന്ന മകളുടെ നൂലുകെട്ട് ചടങ്ങില്‍ പങ്കെടുത്തതിന് ശേഷമാണ് ദിലീപ് ഷൂട്ടിങ്ങിനായി വിദേശത്തേക്ക് തിരിച്ചത്. അടുത്തമാസം അഞ്ചാം തിയതിവരെ ദിലീപ് വിദേശത്തായിരിക്കും. ബാങ്കോക്ക്, തായ്‌ലാന്‍ഡ്, പട്ടായ എന്നിവിടങ്ങളിലായാണ് പ്രൊഫസര്‍ ഡിങ്കന്റെ ഷൂട്ടിങ്. നമിതാ പ്രമോദ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, സൃന്ദ എന്നിവരാണ് സിനിമയിലെ മറ്റുതാരങ്ങള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

സ്ട്രോക്ക് വന്നവരാണോ? ആരോ​ഗ്യം വീണ്ടെടുക്കാൻ സൂര്യപ്രകാശം സഹായിക്കും, പഠനം

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

SCROLL FOR NEXT