Entertainment

ദിലീഷ് പോത്തന്റെ 'ജോജി'യാവാൻ ഫഹദ്, തിരക്കഥ ശ്യാം പുഷ്കരൻ; ഹിറ്റ് ജോഡി വീണ്ടും

ഷേക്സ്പിയറിന്റെ മാക്ബെത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്


ലയാളത്തിലെ ഇപ്പോഴത്തെ സൂപ്പർഹിറ്റ് ജോഡികളിലൊന്നാണ് ഫഹദ് ഫാസിലും ദിലീഷ് പോത്തനും. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ഹിറ്റു ജോഡികൾ വീണ്ടും ഒന്നിക്കുകയാണ്. ദിലീഷ് പോത്തൻ സംവിധായകന്റെ റോളിൽ എത്തുന്ന മൂന്നാമത്തെ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ശ്യാം പുഷ്കരനാണ്. 

'ജോജി' എന്നു പേരു നൽകിയിരിക്കുന്ന ചിത്രം ഷേക്സ്പിയറിന്റെ മാക്ബെത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. ഇവർ മൂന്ന് പേർക്കുമൊപ്പം നിരവധി പ്രമുഖരും ചിത്രത്തിന്റെ അണിയറിൽ പ്രവർത്തിക്കുന്നുണ്ട്. അടുത്ത വർഷത്തോടെ ചിത്രം ആരാധകരിൽ എത്തും. സംഗീതം ജസ്റ്റിൻ വർഗീസ്, ഛായാഗ്രഹണം ഷൈജു ഖാലിദ്, എഡിറ്റിങ് കിരൺ ദാസ്. ദിലീഷ് പോത്തൻ–ശ്യാം പുഷ്കരൻ–ഫഹദ് ഫാസിൽ എന്നിവർ ചേർന്നാണ് നിർമാണം.

സിനിമയുടെ ടൈറ്റിൽ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് ദിലീഷ് പോത്തൻ കുറിച്ച വാക്കുകൾ അങ്ങനെ; അടുത്ത സംവിധാന ശ്രമം "ജോജി " .വില്യം ഷേക്സ്പിയറിന്റെ വിഖ്യാത ദുരന്ത നാടകമായ മാക്ബെത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണു തിരക്കഥ ഒരുക്കിയിരിക്കുന്നത്. മുൻ ചിത്രങ്ങൾക്‌ നിങ്ങൾ നൽകിയ പ്രൊത്സാഹനം നന്ദിയൊടെ ഓർക്കുന്നു. അപ്പൊ , അടുത്ത വർഷം ജോജിയുമായി വരാം .

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം