Entertainment

"ദിവസവും വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞു, നഗ്നരംഗങ്ങള്‍ തിരുകിക്കയറ്റി" ; അക്‌സര്‍ 2 വിന്റെ അണിയറക്കാര്‍ക്കെതിരെ നടി സറീന്‍ ഖാന്‍

ചിത്രത്തില്‍ നിരവധി നഗ്ന രംഗങ്ങളും ചുംബന രംഗങ്ങളും തിരുകിക്കയറ്റിയെന്നും സറീന്‍ ആരോപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ : പുതിയ ചിത്രം അക്‌സര്‍ 2 തീയേറ്ററുകളിലെത്തിയതിന് പിന്നാലെ, ചിത്രത്തിന്റെ നിര്‍മ്മാതാവിനും അണിയറക്കാര്‍ക്കുമെതിരെ രൂക്ഷമായ ആരോപണങ്ങളുമായി ചിത്രത്തിലെ നായിക സറീന്‍ ഖാന്‍ രംഗത്തെത്തി. ചിത്രത്തില്‍ തന്നെ വളരെ മോശമായാണ് ചിത്രീകരിച്ചതെന്നാണ് സറീന്റെ പരാതി. ഒരു നല്ല ക്ലീന്‍ ചിത്രം എന്ന് പറഞ്ഞാണ് ചിത്രത്തിന്റെ അണിയറക്കാര്‍ തന്നെ സമീപിച്ചത്. 

എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍, ഓരോ സീനിലും തനിക്ക് മിനിമം വസ്ത്രങ്ങള്‍ മാത്രമാണ് ധരിക്കാന്‍ തന്നത്. മാത്രമല്ല ഓരോ സീനിലും വസ്ത്രങ്ങളുടെ അളവ് കുറയ്ക്കാനും ആവശ്യപ്പെട്ടിരുന്നു. താന്‍ ഇക്കാര്യത്തില്‍ അണിയറക്കാരെ പ്രതിഷേധം അറിയിച്ചു. അപ്പോഴെല്ലാം അവര്‍ ഓരോ വാദങ്ങള്‍ ഉന്നയിച്ചു. പലപ്പോഴും തനിക്ക് തന്നെ അരോചകമായി തോന്നി.

കൂടാതെ ചിത്രത്തില്‍ തിരക്കഥയിലില്ലാത്ത, നിരവധി നഗ്ന രംഗങ്ങളും ചുംബന രംഗങ്ങളും തിരുകിക്കയറ്റിയെന്നും സറീന്‍ ആരോപിച്ചു. എന്തിനാണ് ഇങ്ങനെ മസാല തിരുകിക്കയറ്റുന്നത്..? ചിത്രത്തെക്കുറിച്ച് നിര്‍മ്മാതാക്കള്‍ക്ക് വിശ്വാസം ഇത്താത്തതുകൊണ്ടാണോ മസാല കുത്തിനിറയ്ക്കുന്നതെന്നും സറീന ഖാന്‍ ചോദിക്കുന്നു. ചിത്രത്തിലെ ചില രംഗങ്ങള്‍ അതിരുകള്‍ ലംഘിച്ച് ആഭാസകരമാകുന്ന തരത്തിലേക്ക് വരെ പോയതായി സറീന്‍ ഖാന്‍ പറയുന്നു. 

ചിത്രത്തിന്റെ പ്രമോഷന് പോയപ്പോള്‍ നിര്‍മ്മാതാക്കള്‍ തനിക്ക് മതിയായ സുരക്ഷ ഒരുക്കിയില്ലെന്നും സറീന്‍ ഖാന്‍ കുറ്റപ്പെടുത്തി. ജനക്കൂട്ടം തന്നെ ലൈംഗീകമായി ആക്രമിക്കുന്ന ഘട്ടം വരെയെത്തി. എന്നാല്‍ നിര്‍മ്മാതാക്കള്‍ സുരക്ഷ ഒരുക്കാതെ ഭക്ഷണത്തിലും, മദ്യപാനത്തിലും മുഴുകി ഇരിക്കുകയായിരുന്നു. ഇങ്ങനെയാണോ ഒരു സ്ത്രീയ്ക്ക് സുരക്ഷ ഒരുക്കേണ്ടത്. താന്‍ ഹോട്ടല്‍ മുറിയിലേക്ക് പോകാനൊരുങ്ങിയപ്പോള്‍ തടഞ്ഞതായും, കാറിന്റെ താക്കോല്‍ നിര്‍മ്മാതാക്കള്‍ കൈവശപ്പെടുത്തിയതായും സറീന്‍ കുറ്റപ്പെടുത്തി. 

എന്നാല്‍ സറീന്റെ അഭിപ്രായപ്രകടനങ്ങളെ നിര്‍മ്മാതാക്കള്‍ തള്ളി. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയില്‍ പൂര്‍ണമായി പങ്കെടുക്കാതിരുന്നത് മൂലം വലിയ നഷ്ടമാണ് ഉണ്ടായത്. തനിക്ക് നേരെ അതിക്രമം ഉണ്ടായെന്ന വാദവും തെറ്റാണ്. നാലു സുരക്ഷാ ജീവനക്കാരുടെയും മാനേജരുടെയും ഒപ്പമാണ് അവര്‍ പോയത്. സ്‌പോണ്‍സര്‍ കാര്‍ തടഞ്ഞുവെച്ചപ്പോള്‍, തങ്ങള്‍ വേറെ കാര്‍ ഒരുക്കി കൊടുക്കുകയായിരുന്നെന്നും ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ വരുണ്‍ ബജാജും ശ്യാം ബജാജും അറിയിച്ചു. ചിത്രം സംബന്ധിച്ച് സറീന്‍ ഇപ്പോള്‍ പറയുന്ന ആരോപണങ്ങള്‍ ശ്രദ്ധ കിട്ടാന്‍ വേണ്ടി നടത്തുന്ന വിലകുറഞ്ഞ അഭിപ്രായ പ്രകടനങ്ങളാണെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു. 

സറീന ഖാനെ കൂടാതെ, ഗൗതം റോഡ്, അഭിനവ് ശുക്ല എന്നിവരാണ് അക്‌സര്‍ 2 വിലെ പ്രധാന താരങ്ങള്‍. 2006 ല്‍ പുറത്തിറങ്ങിയ അക്‌സര്‍ എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണ് അക്‌സര്‍ 2.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം