Entertainment

ദീപിക ദ്രൗപതിയാകുമ്പോള്‍ ഹൃത്വിക് റോഷന്‍ ശ്രീകൃഷ്ണനാകും; മഹാഭാരത ഒരുങ്ങുന്നു

ദീപികയും ഹൃത്വിക്കും ഒന്നിക്കുന്ന ആദ്യത്തെ പ്രൊജക്ടായിരിക്കും ഇത്

Author : സമകാലിക മലയാളം ഡെസ്ക്

ഹാഭാരതത്തെ ആസ്പദമാക്കി സിനിമ ഒരുക്കുന്നു എന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസമാണ് ബോളിവുഡ് സുന്ദരി ദീപിക പദുക്കോണ്‍ രംഗത്തെത്തിയത്. ചിത്രത്തില്‍ ദ്രൗപതിയായാണ് ദീപിക വേഷമിടുന്നത്. ചിത്രത്തിലെ കൃഷ്ണനായി ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്‍ എത്തുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

ചിത്രത്തിന്റെ നിര്‍മാതാവ് മധു മന്ദേനയും ഹൃത്വിക്കും അടുത്ത സുഹൃത്തുക്കളാണ്. കൃഷ്ണനാവുന്നതിനെക്കുറിച്ച് ഹൃത്വിക്കുമായി ചര്‍ച്ചകള്‍ നടത്തി എന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. മധു മന്ദേനയ്‌ക്കൊപ്പം ദീപികയും ചേര്‍ന്നാണ് ചിത്രം നിര്‍മാക്കുന്നത്. ഹൃത്വിക് കൃഷ്ണനാവാന്‍ തയാറായാന്‍ ദീപികയും ഹൃത്വിക്കും ഒന്നിക്കുന്ന ആദ്യത്തെ പ്രൊജക്ടായിരിക്കും ഇത്. 

ഇതിനിടെ ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന രാമായണയില്‍ ദീപികയും ഹൃത്വിക്കും സീതയും രാമനുമാവുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിതേഷ് തിവാരിയും രവി ഉധ്വവറും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എന്നാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നവരെ തീരുമാനിച്ചിട്ടില്ലെന്നാണ് സംവിധായകര്‍ പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'

പേരിലെ 'മധുരം' കണ്ട് പേടിക്കേണ്ട, മധുരക്കിഴങ്ങ് പ്രമേഹരോ​ഗികൾക്കും സേയ്ഫ്

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം