Entertainment

ദീപ്തിയുടെ സ്വന്തം ബച്ചേട്ടൻ, ഭാര്യയ്ക്ക് പിറന്നാൾ ആശംസകളുമായി വിധു പ്രതാപ്; വിഡിയോ

ദീപ്തിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് രസകരമായ വിഡിയോ വിധു പങ്കുവെച്ചത്

സമകാലിക മലയാളം ഡെസ്ക്

പാട്ടുപാടി മാത്രമല്ല അഭിനയത്തിലൂടെയും ആരാധകരുടെ മനസു കീഴടക്കുകയാണ് വിധു പ്രതാപ്. ടിക്ക് ടോക്ക് വിഡിയോയിലൂടെയാണ് താരം കയ്യടി നേടുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് വിധുവിന്റേയും ഭാര്യ ദീപിതിയുടേയും പുതിയ ടിക്ക്ടോക്ക് വിഡിയോ ആണ്. ദീപ്തിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് രസകരമായ വിഡിയോ വിധു പങ്കുവെച്ചത്. 

ബേസില്‍ ജോസഫ് സംവിധാനം ചെയ്ത വീനിത് ശ്രീനിവാസന്‍ അഭിനയിച്ച 'കുഞ്ഞിരാമായണം' എന്ന സിനിമയിലെ ഒരു രംഗമാണ് രണ്ടുപേരും കൂടി തകര്‍ത്തഭിനയിച്ചിരിക്കുന്നത്. 'ഇവളുടെ ബര്‍ത്ത്‌ഡേ ആയത് കൊണ്ട് പറയല്ല, എന്നെ എപ്പഴും ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്ന സ്വഭാവം ഇവള്‍ക്ക് പണ്ടേ ഉണ്ട്. Happy birthday my love' എന്ന അടിക്കുറിപ്പിലാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ‌

ഇതിന് മുൻപും വിധുവിന്റേയും ദീപ്തിയുടേയും വിഡിയോകൾ ആരാധകരുടെ മനസു കീഴടക്കിയിട്ടുണ്ട്. കൊറോണ ബോധവൽക്കരണവുമായി ചെയ്ത വിഡിയോയ്ക്കും മികച്ച പ്രതികരണംനേടിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT