Entertainment

അവധിയാഘോഷങ്ങള്‍ക്കിടെ ഡോള്‍ഫിനെ കെട്ടിപ്പിടിച്ചും ചുംബിച്ചും ചിത്രങ്ങള്‍; തൃഷയ്‌ക്കെതിരെ വിമര്‍ശന പെരുമഴ 

അവധിയാഘോഷങ്ങള്‍ക്കിടെ പകര്‍ത്തിയ ചിത്രങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചപ്പോഴാണ് താരത്തിനെതിരെ നിലയ്ക്കാതെ വിമര്‍ശനമുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ദുബായിയില്‍ അവധിയാഘോഷിക്കാനെത്തിയ താരസുന്ദരി തൃഷയ്ക്ക് ഇന്റര്‍നെറ്റില്‍ വിമര്‍ശനങ്ങളുടെ പെരുമഴ. അവധിയാഘോഷങ്ങള്‍ക്കിടെ പകര്‍ത്തിയ ചിത്രങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചപ്പോഴാണ് താരത്തിനെതിരെ നിലയ്ക്കാതെ വിമര്‍ശനമുണ്ടായത്. ഡോള്‍ഫിനൊപ്പം കെട്ടിപ്പിടിച്ചും ചുംബിച്ചും നില്‍ക്കുന്ന ചിത്രങ്ങളാണ് തൃഷ പങ്കുവച്ചിരിക്കുന്നത്. 

ദുബായ് വെക്കേഷന്‍ വ്യത്യസ്തമാക്കാന്‍ ആനിമല്‍ പാര്‍ക്ക് സന്ദര്‍ശിക്കുന്നതിനിടെയാണ് നടി ഡോള്‍ഫിനൊപ്പം ചിത്രങ്ങള്‍ പകര്‍ത്തിയത്. ഇത്തരത്തില്‍ എടുത്ത നാല് ചിത്രങ്ങള്‍ ചേര്‍ത്താണ് താരം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചത്. എന്നാല്‍ ഉടനടി തിരിച്ചടിയായി കമന്റുകള്‍ എത്തിതുടങ്ങി. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതകള്‍ ചൂണ്ടിക്കാട്ടി മുമ്പ് രംഗത്തെത്തിയിട്ടുള്ള നടിയുടെ ഈ പ്രവര്‍ത്തി മുന്‍ അഭിപ്രായങ്ങള്‍ കാപട്യമാണെന്ന് തെളിയിക്കുന്നതാണെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. സമുദ്ര ജീവികളോടും മൃഗങ്ങളോടും യാതൊരു കരുതലും ഇല്ലാത്തതാണ് തൃഷയുടെ പ്രവര്‍ത്തിയെന്നും കമന്റുകളില്‍ പറയുന്നു. 

മൃഗസംരക്ഷണ സംഘടനയായ പെറ്റയുടെ അംബാസഡറായ തൃഷയുടെ ഈ പ്രവര്‍ത്തി സംഘടനയുടെ തന്നെ ഇരട്ടനയമാണ് സൂചിപ്പിക്കുന്നതെന്നുപോലും ആരോപണങ്ങളുയര്‍ന്നു. ഡോള്‍ഫിനുകളോടൊത്ത് കളിക്കുന്നതിന് യാതൊരു കുഴപ്പവുമില്ലെന്ന് പറയുന്നവര്‍ക്കായി ഇതിന്റെ ക്രൂര വശങ്ങള്‍ ചൂണ്ടിക്കാട്ടി കെയറിങ് ഹാന്‍ഡ് ഫോര്‍ ആനിമല്‍സ്(സിഎച്ച്എഫ്എ) ആക്റ്റിവിസ്റ്റ് പദ്മജയും ചിത്രത്തില്‍ അഭിപ്രായം തുറന്നെഴുതിയിട്ടുണ്ട്. 

തൃഷ്യയ്ക്ക് മുമ്പ് പെറ്റ അംബാസഡര്‍മാരായ ശില്‍പ്പ ഷെട്ടിയും സാനിയ മിര്‍സയുമൊക്കെ ഇത്തരത്തില്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. മാലിദ്വീപില്‍ മീന്‍ പിടിക്കുന്ന ദൃശ്യങ്ങളാണ് ശില്‍പ ഷെട്ടിക്ക് വിനയായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

ടൈം ട്രാവൽ ചിത്രവുമായി ശ്രീനാഥ് ഭാസി; ഒപ്പം അഭിരാം രാധാകൃഷ്ണനും രാജേഷ് മാധവനും, 'ഒറിജിനൽ' ടൈറ്റിൽ പോസ്റ്റർ

'ഇരുവരും സ്വാതന്ത്ര്യം നേടി'; ഒമര്‍ അബ്ദുല്ലയും പായലും വിവാഹമോചിതരായി, 17 വര്‍ഷത്തെ കേസ് തീര്‍പ്പാക്കി സുപ്രീംകോടതി

ദുബൈയില്‍ എത്തിയാല്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട എട്ട് നമ്പറുകള്‍, എങ്ങനെ കണ്ടെത്താം

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം