Entertainment

ദുരിതാശ്വാസ ക്യാംപില്‍ ജിമിക്കി കമ്മല്‍ കളിച്ച ആസിയാ ബീവിയെ സിനിമയിലെടുത്തു

ചേരാനല്ലൂര്‍ സ്വദേശിനിയായ ട്രാഫിക് വാര്‍ഡന്‍ ആസിയ, വാടകവീട്ടിലുണ്ടായ പ്രളയത്തെ തുടര്‍ന്നാണ്  മുളന്തുരുത്തിയിലെ ക്യാംപിലെത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

പ്രളയം ബാധിച്ചവര്‍ കഴിഞ്ഞിരുന്ന ദുരിതാശ്വാസ ക്യാംപില്‍ ജിമിക്കി കമ്മല്‍ എന്ന പാട്ടിന് ചുവട് വെച്ചതോടെയാണ് ആസിയ ബീവിയെ പുറംലോകമറിയുന്നത്. ഈ നൃത്തരംഗം കലക്ടര്‍ ബ്രോ പ്രശാന്ത് നായര്‍ അടക്കം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇതോടെ ആസിയ ബീവിയും ഡാന്‍സും വൈറലായി. 

ചേരാനല്ലൂര്‍ സ്വദേശിനിയായ ട്രാഫിക് വാര്‍ഡന്‍ ആസിയ, വാടകവീട്ടിലുണ്ടായ പ്രളയത്തെ തുടര്‍ന്നാണ്  മുളന്തുരുത്തിയിലെ ക്യാംപിലെത്തിയത്. സങ്കടപ്പെട്ടിട്ട് കാര്യമില്ല, എല്ലാം ആദ്യം മുതലേ തുടങ്ങാം എന്ന ആത്മവിശ്വാസത്തോടെയാണ് അവര്‍ നൃത്തം ചെയ്തത്. കൂടെ ക്യാംപിലെ കുട്ടികളും വെറെ ചിലരും നൃത്തം ചെയ്തിരുന്നു.

ഇനി ആസിയയെ വെള്ളിത്തിരയില്‍ കാണാം നമുക്ക്. കിസ്മത്ത് എന്ന മികച്ച ചിത്രം സംവിധാനം ചെയ്ത ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലാണ് ആസിയ ബീവി അഭിനയിക്കുക. ആസിയയുടെ നൃത്തവും ആത്മവിശ്വാസം നിറഞ്ഞു നില്‍ക്കുന്ന വീഡിയോയും കണ്ട സംവിധായകന്‍ തന്റെ അടുത്ത ചിത്രത്തില്‍ അഭിനയിക്കാന്‍ ക്ഷണിക്കുകയായിരുന്നു.

എല്ലാം നഷ്ടപ്പെട്ടവരാണ് ക്യാമ്പിലുള്ളത്. അതിന്റെ സങ്കടവും നഷ്ടബോധവും അവരെ വല്ലാതെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ക്യാമ്പിലെത്തിയ ഡോക്ടര്‍മാരാണ് ദുരിത ബാധിതരുടെ മാനസീക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ക്യാമ്പില്‍ കലാപരിപാടികള്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ചത്. ഇതേത്തുടര്‍ന്നാണ് ആസിയ കുട്ടികള്‍ക്കൊപ്പം ചുവടുവച്ചത്.

ഫ്രാന്‍സിസ് നൊറാണയുടെ തൊട്ടപ്പന്‍ എന്ന കഥയാണ് സിനിമയാവുന്നത്. തിരക്കഥയെഴുതുന്നത് എഴുത്തുകാരനും തിരക്കഥാകൃത്തുമായ പിഎസ് റഫീക്കാണ്. വിനായകനാണ് നായകവേഷം കൈകാര്യം ചെയ്യുന്നത്. 

കൊച്ചിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം ആഗസ്റ്റ് അവസാന വാരം ചിത്രീകരണം ആരംഭിക്കും. റോഷന്‍ മാത്യു, മനോജ് കെ ജയന്‍, കൊച്ചുപ്രേമന്‍ ,പോളി വത്സന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. പുതുമുഖമാണ് നായിക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT