Entertainment

ദുല്‍ഖര്‍ പോലെ ഞാനല്ല, നിവിനെ പോലെ ഞാനല്ല; മൊഞ്ചില്‍ ഫഹദുമല്ല-വ്യത്യസ്ത സോങ് ടീസറുമായി ചങ്ക്‌സ്

സമകാലിക മലയാളം ഡെസ്ക്

ഹാപ്പി വെഡിംഗ് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഒമര്‍ ലുലു ഒരുക്കുന്ന ചങ്ക്‌സിന്റെ സോങ് ടീസറാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോല്‍ താരമാകുന്നത്. ദുല്‍ഖര്‍ പോലെ, ഞാനല്ല, നിവിനെ പോലെ ഞാനല്ല, മൊഞ്ചില്‍ ഞാനൊരു ഫഹദുമല്ല എന്ന വരികളൊക്കെ ഉള്‍പ്പെടുത്തി വ്യത്യസ്ത രീതിയിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. 

എന്‍ജിനീയറിംഗ് കോളേജിന്റെ പശ്ചാതലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ ബാലു വര്‍ഗീസ്, വിശാഖ്, ഗണപതി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നാലു കൂട്ടുകാര്‍ക്കിടയിയിലേക്ക് ബെംഗളൂരുവില്‍ നിന്ന് ഒരു പെണ്‍കുട്ടി എത്തുന്നതിലൂടെയാണ് കഥ വികസിക്കുന്നത്. ഹണി റോസാണ് നായിക.

വൈശാഖാ സിനിമയുടെ ബാനറില്‍ വൈശാഖാ രാജനാണ് ചിത്രം നിര്‍മിക്കുന്നത്. ആല്‍ബി ഛായാഗ്രഹണവും ദിലീപ് ഡെന്നീസ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ണൂരില്‍ സുധാകരന്‍ അയോഗ്യന്‍, ടിഒ മോഹനനെ നിര്‍ത്തിയാല്‍ വിജയം ഉറപ്പ്'; ഹൈക്കമാന്‍ഡിന് എഴുതിയ കത്ത് വ്യാജം; പരാതിയുമായി സണ്ണി ജോസഫ്

ഭര്‍ത്താവുമായി വിഡിയോ കോള്‍; പിന്നാലെ നടി സുഭാഷിണി വീട്ടില്‍ മരിച്ച നിലയില്‍; അന്വേഷണം

പ്രധാനമന്ത്രിയുടെ പരിപാടിക്കിടെ പൊലീസുകാര്‍ തമ്മില്‍ തല്ല്; എസ്എച്ച്ഒയെ എസ്‌ഐ കയ്യേറ്റം ചെയ്തു

69 തസ്തികകളിൽ കൂടി സമ്പൂർണ്ണ സ്വദേശിവൽക്കരണവുമായി സൗദി

'സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ 8 കോടി രൂപ വാങ്ങി'; 10കോടി നഷ്ടപരിഹാരം നല്‍കണം, നിയമനടപടിയുമായി ടി എന്‍ പ്രതാപന്‍

SCROLL FOR NEXT