Entertainment

ദുല്‍ഖറിന്റെ 25മത്തെ ചിത്രം തമിഴില്‍: കൂടെയഭിനയിക്കാന്‍ ഗൗതം മോനോനും 

സിനിമയില്‍ വളരെയധികം പ്രാധാന്യമുളള വേഷത്തിലാകും ഗൗതം മേനോന്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Author : സമകാലിക മലയാളം ഡെസ്ക്

'സോളോ' ആയിരുന്നു ദുല്‍ഖറിന്റെ അവസാനം റിലീസ് ചെയ്ത തമിഴ്ചിത്രം. ഇപ്പോള്‍ താരത്തിന്റെ 'കണ്ണും കണ്ണും കൊള്ളൈയടിത്താല്‍'(കെകെകെ) എന്ന ചിത്രമാണ് റിലീസിന് തയാറെടുക്കുന്നത്. ഇതില്‍ പ്രശസ്ത സംവിധായകന്‍ ഗൗതം മേനോന്‍ അഭിനയിക്കുന്നു എന്നതാണ് വലിയ വിശേഷം. 

സിനിമയില്‍ വളരെയധികം പ്രാധാന്യമുളള വേഷത്തിലാകും ഗൗതം മേനോന്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. നവാഗതനായ ദേസിംഗ് പെരിയസാമിയാണ് 'കണ്ണും കണ്ണും കൊള്ളൈയടിത്താല്‍' എന്ന പുതിയ സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ഗൗതം മേനോന്‍ വളരെ പ്രധാനപ്പെട്ട റോളാണ് കൈകാര്യം ചെയ്യുന്നതെന്ന് സംവിധായകന്‍ പറയുന്നു.

'ചിത്രത്തിലെ അഞ്ച് പ്രധാന കഥാപാത്രങ്ങളില്‍ ഒന്ന് അവതരിപ്പിക്കുന്നത് ഗൗതം മേനോന്‍ ആണ്. 'ഗോലി സോഡ' എന്ന ചിത്രത്തില്‍ അദ്ദേഹം ഒരു ഗസ്റ്റ് റോളില്‍ എത്തിയിരുന്നു. എന്നാലിത് അദ്ദേഹത്തിന്റെ ആദ്യത്തെ മുഴുനീള കഥാപാത്രമായിരിക്കും'- ദേസിംഗ് പെരിയസാമി പറയുന്നു.

ചിത്രത്തില്‍ ഗൗതം മേനോന് പകരക്കാരനായി വേറെ ആരെയും അഭിനയിപ്പിക്കാന്‍ കഴിയില്ലെന്നാണ് സംവിധായകന്‍ പറയുന്നത്. 'സാധാരണ എല്ലാവരും ചെയ്യുന്നതുപോലെ സമുദ്രക്കനിയേയോ പ്രകാശ് രാജിനെയോ എനിക്ക് കാസ്റ്റ് ചെയ്യേണ്ട. എനിക്ക് പുതിയതായി എന്തെങ്കിലും വേണം. അതുകൊണ്ടാണ് ഗൗതം മേനോനെ കാസ്റ്റ് ചെയ്തത്'- സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

ദുല്‍ഖര്‍ സല്‍മാന്റെ 25മത്തെ ചിത്രമാണെന്ന പ്രത്യേകതയും കൂടിയുണ്ട് ഈ സിനിമക്ക്. ഡിക്യുവിന്റെ തമിഴിലെ അഞ്ചാമത്തെ ചിത്രമാണിത്. സിനിമ റിലീസിങ്ങിനൊരുങ്ങവേ ചിത്രത്തിന്റെ ട്രെയിലറിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. റിതു വര്‍മ്മയാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായിക. ഒകെ കണ്‍മണിയിലേതു പോലെയൊരു കഥാപാത്രമായിരിക്കും ചിത്രത്തില്‍ ദുല്‍ഖറിനെന്നാണ് അറിയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

വീണയുടെ 'റെഡ് ബുക്കി'ല്‍ ഫൈജാസുമായുള്ള സാമ്പത്തിക ഇടപാടുകള്‍; കൂടുതല്‍ പണം കൈമാറിയെന്ന് ഇഡി

വരും ദിവസങ്ങളിലും ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷ: ചുരുക്കപ്പട്ടിക പരിഷ്‌കരിച്ചു; രണ്ടുപേര്‍ പുറത്ത്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം