Entertainment

ദൂരദര്‍ശന്റെ സംഗീതപരിപാടിയില്‍ അവതാരകനായി ഷാരുഖ് ഖാന്‍; 90കളിലെ വിഡിയോ വൈറല്‍

ന്യൂയര്‍ ഈവ് പരിപാടിയാണ് താരം അവതരിപ്പിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ളരെ സാധാരണ നിലയില്‍ നിന്നാണ് ഷാരുഖ് ഖാന്‍ ബോളിവുഡിലെ കിങ് ഖാനായി ഉയര്‍ന്നത്. കരിയറിന്റെ തുടക്കത്തില്‍ നിരവധി ടെലിവിഷന്‍ ഷോകളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. പ്രമുഖ ഹിന്ദി ടെലിവിഷന്‍ സീരിയലായ ഫൗജിയില്‍ എത്തിയതോടെയാണ് ഷാരുഖ് ശ്രദ്ധിക്കപ്പെടുന്നത്. കൂടാതെ ആ സമയത്ത് നിരവധി ഷോകളില്‍ അവതാകനായും ഷാരുഖ് എത്തിയിരുന്നു. ദൂരദര്‍ശനിലെ ഒരു സംഗീത പരിപാടിയ്ക്ക് അവതാരകനായി എത്തുന്ന ഷാരുഖിന്റെ വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. 

ന്യൂയര്‍ ഈവ് പരിപാടിയാണ് താരം അവതരിപ്പിക്കുന്നത്. ഗായകന്‍ കുമാര്‍ സാനുവിനെ സ്റ്റേജിലേക്ക് ക്ഷണിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. സൂപ്പര്‍താരത്തിന്റെ ത്രോബാക്ക് വിഡിയോ ആരാധകരെ ആവേശത്തിലാക്കുകയാണ്. ബോളിവുഡ് ഡയറക്ട് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വിഡിയോ ആദ്യമായി ഷെയര്‍ ചെയ്തത്. ഷാരുഖിന്റെ കഠിനാധ്വാനമാണ് ഇതിലൂടെ വ്യക്തമാകുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്. 

1992 ല്‍ റിലീസായ ദീവാനയിലൂടെയാണ് ഷാരുഖ് ഖാന്‍ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. രാജു ബന്‍ ഗയാ ജെന്റില്‍മാന്‍, കിങ് അങ്കിള്‍, ബാസിഗര്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായി. ദില്‍വാന ദുല്‍ഹനിയെ ലേ ജായേങ്കേ, കരണ്‍ അര്‍ജുന്‍, പര്‍ദേശ് എന്നിവ സൂപ്പര്‍ഹിറ്റായതോടെയാണ് ഷാരുഖ് താരപദവിയിലേക്ക് ഉയര്‍ന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സുധീരനെയും പ്രതാപനെയും കുറിച്ചാണോ പറഞ്ഞത്?; പ്രതിപക്ഷത്തിനൊപ്പം കൂടിയ വേറെ ചിലര്‍ ആരെന്ന് മുഖ്യമന്ത്രി പറയണം'

ഓൺലൈൻ വഴി ചിത്രം പ്രചരിപ്പിച്ച് അനാശാസ്യ പ്രവർത്തനം; യുവതികളടക്കം 12 ബംഗ്ലാദേശികൾ ബംഗളൂരുവിൽ പിടിയിൽ

പതിനൊന്ന് വയസുകാരിയെ പീഡിപ്പിച്ച റിട്ട: എസ്ഐ പോക്സോ കേസിൽ അറസ്‌റ്റിൽ

'ഞാന്‍ ചത്താല്‍ ശവം പോലും കാണരുത്, എന്നെ വെറുതെ വിടൂ'; നിന്റെ ഭാവിയെ ബാധിക്കുന്ന രഹസ്യങ്ങളുണ്ട്; കിച്ചുവിനെതിരെ രേണു

ഉമ തോമസ് സഭയിലെ നല്ല അംഗങ്ങളില്‍ ഒരാള്‍; ഓളം വെട്ടി നടക്കരുതെന്ന് പറഞ്ഞത് അവരോട് അല്ല; വിശദീകരിച്ച് തിരുവഞ്ചൂര്‍