തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. അവാര്‍ഡുകള്‍ നിര്‍ത്തലാക്കേണ്ട കാലം അതിക്രമിച്ചെന്ന് അദ്ദേഹം പറഞ്ഞു. പുരസ്‌കാര ജൂറി ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ കാലാള്‍പ്പടയായി മാറി. അവരാണ് ആര്‍ക്കൊക്കെ അവാര്‍ഡ് നല്‍കണമെന്ന് തീരുമാനിക്കുന്നത്. ചലച്ചിത്രപുരസ്‌കാരത്തില്‍ രാഷ്ട്രീയമുണ്ടെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ ആരോപിച്ചു.
നേരത്തെ ജയ്ശ്രീറാം വിളി പ്രകോപനപരമായ യുദ്ധകാഹളമായി മാറുന്നതില്‍ ആശങ്ക രേഖപ്പെടുത്തി അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അടൂരിനെതിരെ ശക്തമായ കടന്നാക്രമണവുമായി സംഘപരിവാര്‍ രംഗത്തെത്തിയിരുന്നു. 'ജയ് ശ്രീറാം' വിളി സഹിക്കാനാവുന്നില്ലെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പേര് മാറ്റി അന്യഗ്രഹങ്ങളില്‍ ജീവിക്കാന്‍ പോകുന്നതാണ് നല്ലതെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ഇത് രാമയണമാസമാണെന്നും ഇന്ത്യയിലും അയല്‍ രാജ്യങ്ങളിലും ജയ് ശ്രീറാം വിളി എന്നും ഉയരുമെന്നും ഇതു കേള്‍ക്കാന്‍ പറ്റില്ലെങ്കില്‍ ശ്രീഹരിക്കോട്ടയില്‍ നിന്നും റോക്കറ്റിലേറി ബഹിരാകാശത്തേക്ക് പോകാമെന്നും ഗോപാലകൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
സംഘപരിവാര്‍ ആക്രമണത്തെ പ്രതിരോധിച്ച് അടൂരിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. അടൂര്‍ ഗോപാലകൃഷ്ണന് നേരെയുള്ള വര്‍ഗീയശക്തികളുടെ ഭീഷണി കേരളത്തില്‍ വിലപ്പോകില്ലെന്നും കലാകാരന്‍മാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാസംരക്ഷണവും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates