Entertainment

ധനുഷിന് ജന്മദിന സമ്മാനം, 'കർണൻ' ടൈറ്റിൽ പോസ്റ്റർ; നായികയായി  രജിഷ

പരിയേറും പെരുമാളിന് ശേഷം മാരി ശെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്

സമകാലിക മലയാളം ഡെസ്ക്

നുഷ് നായകനാകുന്ന മാരി സെൽവരാജ് ചിത്രം കർണന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. ധനുഷിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് സിനിമയുടെ അണിയറപ്രവർത്തകർ പോസ്റ്റർ റിലീസ് ചെയ്തത്. മലയാള നടി രജിഷ വിജയനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. തമിഴിലെ രജിഷയുടെ അരങ്ങേറ്റ ചിത്രമാണ് ഇത്.

ചിത്രത്തിൽ കർണൻ എന്നു തന്നെയാണ് ധനുഷിന്റെ കഥാപാത്രത്തിന്റെ പേര്. പരിയേറും പെരുമാളിന് ശേഷം മാരി ശെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ലാൽ, യോഗി ബാബു, നടരാജൻ സുബ്രമണ്യൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. കലൈപുലി എസ് താണുവിന്റെ വി. ക്രിയേഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ധനുഷിന്റെ നാൽപ്പത്തിയൊന്നാമത്തെ ചിത്രമാണിത്.

ധനുഷിനുള്ള പിറന്നാൾ സമ്മാനമായാണ് സിനിമയുടെ ടൈറ്റിൽ ലുക്ക് പുറത്തുവിട്ടത്. ഇതിനുപുറമേ ചിത്രത്തിന്റെ ഒരു മേക്കിങ് വിഡിയോയും ഇന്ന് പുറത്തുവിടുമെന്ന് അറിയിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

അടിയന്തര സാഹചര്യം: ചൈനയിലേക്ക് പുറപ്പെട്ട എണ്ണക്കപ്പല്‍ ഇന്ത്യയിലെത്തും, തന്ത്രപരമായ നീക്കം

'ക്രെഡിറ്റ് അവസാനിക്കുന്നതിനു മുൻപ് സീറ്റ് വിട്ടുപോകരുത്'; 'ധുരന്ധർ 2' കാണാൻ പോകുന്നവരോട് സംവിധായകൻ

7,500mAh ബാറ്ററി, മൂന്ന് കളര്‍ ഓപ്ഷന്‍; വണ്‍പ്ലസിന്റെ പുതിയ ഫോണ്‍ ലോഞ്ച് മാര്‍ച്ച് 24ന്, അറിയാം ഫീച്ചറുകള്‍

ഉറക്കമില്ലായ്മ അലട്ടുന്നുണ്ടോ?

SCROLL FOR NEXT