Entertainment

നടന്‍ അനുപം ശ്യാം ഐസിയുവില്‍, സഹായം അഭ്യര്‍ത്ഥിച്ച് കുടുംബം

മന്‍ കി ആവാസ്: പ്രതിഗ്യ എന്ന പ്രമുഖ ഹിന്ദി സീരിയലിലൂടെ പ്രശസ്തനാണ് അനുപം ശ്യാം

Author : സമകാലിക മലയാളം ഡെസ്ക്

പ്രമുഖ സിനിമ-സീരിയല്‍ നടന്‍ അനുപം ശ്യാം ആശുപത്രിയില്‍. വൃക്ക സംബന്ധമായ അസുഖത്തെതുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മന്‍ കി ആവാസ്: പ്രതിഗ്യ എന്ന പ്രമുഖ ഹിന്ദി സീരിയലിലൂടെ പ്രശസ്തനായ താരം സ്ലം ഡോഗ് മില്ല്യണെയര്‍, ഭണ്ഡിട്ട് ക്വീന്‍ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

അപെക്‌സ് കിഡ്‌നി കെയറില്‍ ഡയാലിസിസിന് വിധേയനാക്കിയിരുന്ന നടന്‍ ചികിത്സയിക്കിടെ കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് മുംബൈയിലെ ലൈഫ്‌ലൈന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നടന്‍ ഇപ്പോള്‍ ഇവിടെ തീവ്രപരിചരണ വിഭാഗത്തിലാണ്.

ചികിത്സാ സഹായത്തിനായുള്ള വഴികള്‍ തേടുകയാണ് അദ്ദേഹത്തിന്റെ കുടുംബം. നടന്‍ സല്‍മാന്‍ ഖാന്റെ ബീയിങ് ഹുമന്‍ ഫൗണ്ടേഷനുമായി ബന്ധപ്പെട്ടിട്ടുണ്ട്. സഹായത്തിനായിള്ള വഴികള്‍ നോക്കാമെന്ന് നടന്‍ മനോജ് ബാജ്‌പൈ അറിയിച്ചിട്ടുണ്ടെന്നും സഹോദരന്‍ അനുരാഗ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

'എന്ത് മര്യാദകേടാണ്, ഇത് സമരവും ആവിഷ്കാര സ്വാതന്ത്ര്യവും ഒന്നുമല്ല; ഒരു സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ്'

കുക്കർ പെട്ടെന്ന് തണുക്കാൻ തണുത്ത വെള്ളം ഒഴിക്കാറുണ്ടോ? പ്രഷർ കുക്കർ ഉപയോ​ഗിക്കുമ്പോൾ ഇവ ഒഴിവാക്കാം

വരുന്നു വാഗണ്‍ആറിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍; അറിയാം പുതിയ മാറ്റങ്ങള്‍

'25 വയസായപ്പോള്‍ അച്ഛന്‍ പറഞ്ഞു, ഒന്നെങ്കില്‍ കല്യാണം അല്ലെങ്കില്‍ വീട് വാങ്ങണം'; അതിന് ശേഷം വിവാഹക്കാര്യം മിണ്ടിയിട്ടില്ല: പാര്‍വതി