യുവനടൻ സണ്ണി വെയ്ന്‍ വിവാഹിതനായി. ഇന്നലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. നടൻ അജു വർഗീസ് വിവാഹചിത്രം പങ്കുവച്ച് ഇരുവർക്കും ആശംസകൾ നേർന്നു.
ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റ ചിത്രമായ സെക്കന്‍ഡ് ഷോയിലൂടെയാണ് സണ്ണി വെയ്നും ആദ്യമായി സിനിമയിലെത്തിയത്. കന്നികഥാപാത്രമായ കുരുടി ഏറെ ശ്രദ്ധേയമായി. പിന്നീട് വന്ന തട്ടത്തിന്‍ മറയത്ത് മുതല്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ജ്യൂണ്‍ വരെ നിരവധി സിനിമകളില്‍ അഭിനയിച്ചു.
ഹിന്ദി ചിത്രം ക്വീനിന്റെ മലയാളം പതിപ്പായ സംസം ആണ് പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം. നടി ഗൗതമി നായര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന വൃത്തം എന്ന ചിത്രത്തിലും നായകന്‍ സണ്ണി വെയ്നാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates